ഈ കണ്ണുകള്‍ കണ്ടാല്‍ ആരാ മയങ്ങാത്തത് !!! കിടിലന്‍ ഫോട്ടോഷൂട്ടുമായി റായ് ലക്ഷ്മി

മലയാളത്തിലും അന്യഭാഷയിലുമായി തിളങ്ങിയ നടിയാണ് റായ് ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അതീവ സന്തോഷത്തോടെയാണ് നടി പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചിരിക്കുന്നത് നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തിയത്. ആരെയും മയക്കുന്ന കണ്ണുകളുമായി എത്തിയ നടിയ്ക്ക് ആരാധകരും ഏറെയാണ്. എല്ലാവരും താരത്തിന്െ കണ്ണുകളെ കുറിച്ചാണ് കമന്‌റിലൂടെ വര്ണിച്ചിരിക്കുന്നത്. സ്‌റ്റൈലിഷ് ലുക്കിലാണ് താരം ഫോട്ടോഷൂട്ടില്‍ തിളങ്ങിയിരിക്കുന്നതും.

ഗ്ലാമറസ് ചിത്രങ്ങള്‍ ഇതിന് മുന്‍പും താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചിട്ടുണ്ട്. പുതിയതായി പങ്കുവച്ച ചിത്രവും സ്‌റ്റൈലിഷ് ലുക്കിലുള്ളതാണ്. പുതിയ ചിത്രം പങ്കുവച്ചതോടെ അടുത്ത സിനിമയെക്കുറിച്ചുള്ള ചോദ്യവും ആരാധകര്‍ റായി ലക്ഷ്മിയോട് ചോദിക്കുന്നുണ്ട്. പരസ്യ മോഡലായാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. മലയാള-തമിഴ് ചലച്ചിത്ര രംഗത്ത് ആണ് നടി കൂടുതല്‍ സജീവമായത്.

2005 ല്‍ പുറത്തിറങ്ങിയ തമിഴിലെ കര്‍ക കസദര എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.. പിന്നീട് ധര്‍മപുരി, നെഞ്ചൈ തൊടു തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു ശ്രദ്ധ നേടി. പക്ഷെ ചിത്രങ്ങളൊന്നും അത്ര ഹിറ്റ് നേടിയിരുന്നില്ല. 2008 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി നായകനായി എത്തിയ അണ്ണന്‍ തമ്പി, ടു ഹരിഹര്‍ നഗര്‍, ചട്ടമ്പിനാട്, ഇവിടം സ്വര്‍ഗ്ഗമാണ് തുടങ്ങിയ ചിത്രങ്ങളില്‍ താരത്തിന് ശ്രദ്ധേയമായ വേഷം ലഭിച്ചു.