15 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അമ്മയാകാനൊരുങ്ങി മുത്തുമണി !!!

ഒരു പിടി നല്ല ചിത്രങ്ങളിലൂടെ വന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മുത്തുമണി. ചെറുതും വലുതുമായ നിരവധി വേഷങ്ങള്‍ ചെയ്ത താരം ജീവിതത്തിലെ സന്തോഷ വാര്‍ത്ത ഇപ്പോള്‍ പ്രേക്ഷകരെ അറിയിക്കുകയാണ്. താരം ഗര്‍ഭിണി ആണെന്നുള്ള വാര്‍ത്തയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്.

നടിയുടെ ഭര്‍ത്താവും സംവിധായകനുമായ പി ആര്‍ അരുണ്‍ ആണ് ഈ സന്തോഷ വാര്‍ത്ത ഫേസ്ബുക്കിലൂടെ പങ്കു വെച്ചത്. നിറ വയറിലുള്ള മുത്തുമണിയെ കണ്ടപ്പോഴാണ് പ്രേക്ഷകര്‍ സന്തോഷ വാര്‍ത്ത അറിയുന്നത്. പോസ്റ്റ് കണ്ട നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. ചിത്രത്തിന് ഞങ്ങള്‍ എന്ന് മാത്രമായിരുന്നു ക്യാപ്ഷന്‍ കൊടുത്തത്. പക്ഷെ കൂടുതല്‍ വിവരങ്ങളൊന്നും ദമ്പതികള്‍ പുറത്ത് വിട്ടിട്ടില്ല. ഇരുവരും വിവാഹിതരായിട്ട് 15 വര്‍ഷമായി.

2006ല്‍ ആണ് മുത്തുമണി സിനിമയിലേക്ക് എത്തുന്നത്. അഭിനേത്രി എന്നതിന് പുറമെ താരം ഒരു അഭിഭാഷക കൂടി ആയിരുന്നു. കരീയര്‍ ആരംഭിച്ച കാലത്ത് തന്നെയാണ് നടി വിവാഹിതയാകുന്നതും. മോഹന്‍ലാല്‍ – മീര ജാസ്മിന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമായ രസതന്ത്രത്തിലൂടെയാണ് നടി ക്യാമറക്ക് മുന്നില്‍ എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. നാടകത്തില്‍ സജീവമായിരുന്ന കാലത്താണ് താരത്തിന് സിനിമയില്‍ അവസരം ലഭിക്കുന്നത്. ജീവിതത്തിലെ സന്തോഷ വാര്‍ത്ത പങ്കു വച്ചതോടെ നടിയ്ക്ക് ആശംസകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.