സൂരരായി പൊട്രൂ എന്ന ഹിറ്റ് ചിത്രത്തിലൂട തമിഴകത്തിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് നടി അപര്‍ണ ബാലമുരളി. സൂര്യയുടെ ഭാര്യയായി വേഷമിട്ടഅപര്‍ണ ചിത്രത്തില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ചിത്രം പുറത്തിറങ്ങിയ ശേഷം സിനിമലോകത്തെ പ്രമുഖര്‍ വരെ അപര്‍ണയുടെ അഭിനയത്തെക്കുറിച്ച് എടുത്തു പറഞ്ഞിരുന്നു.
ഒരൊറ്റ ചിത്രം കൊണ്ടാണേ അപര്‍ണ ഇപ്പോള്‍ സൗത്ത് ഇന്ത്യയിലെ അറിയപ്പെട്ട നടിമാരില്‍ ഒരാളായി മാറിയത്. സൂര്യയെന്ന് നടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും അപര്‍ണ പ്രേക്ഷകരോട് പല അഭിമുഖങ്ങളിലായി അറിയിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യല്‍മീഡിയയിലൂടെ താരം ഫോട്ടോഷൂട്ടുകള്‍ പങ്കുവച്ചും ആരാധകരുടെ മനം കവരുകയാണ്. പലപ്പോഴും അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന മടി കാണിക്കാത്ത അപര്‍ണ വസ്ത്ര ധാരണത്തെക്കുറിച്ചു വെളിപ്പെടുത്തിയ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ഇഷ്ടമുള്ള വസ്ത്രം ധരിക്കണ്ട എന്നുപറയാനുള്ള അധികാരം ആര്‍ക്കുമില്ല.
വസ്ത്രധാരണ അവരവരുടെ സ്വാതന്ത്ര്യമാണ് എന്നും അതെങ്ങനെ ധരിക്കണം എങ്ങനെ ധരിക്കേണ്ട എന്ന് തീരുമാനിക്കുന്നത് അവരാണ് എന്നും അതില്‍ മറ്റൊരാള്‍ കൈകടത്തേണ്ട അവശ്യമില്ലെന്നും അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ അവര്‍ വസ്ത്രം ധരിക്കുന്നതാണ് ഇഷ്ടമെങ്കില്‍ അത് തുടരണം എന്നും താരം കൂട്ടിചേര്‍ത്തു.
മാത്രമല്ല ഷോര്‍ട്ട് ഡ്രസ്സ് ധരിച്ചാല്‍ കാലു കാണുന്നത് തെറ്റാണെന്ന് കരുതുന്ന കുറച്ചു പേരുണ്ട്. പക്ഷെ സാരി ഉടുക്കുന്നതില്‍ പ്രശ്‌നമില്ലെന്നും സാരി ഉടുക്കുമ്പോള്‍ ശരീരം കണ്ടാല്‍ അത് മോശമില്ലെന്ന് കരുതുന്നവരാണ് കൂടുതല്‍എന്നും പരമ്പരാഗത വസ്ത്രം എന്ന് വെച്ച് അവിടെ കാണാതിരിക്കുന്നില്ല എല്ലായ്‌പ്പോഴും ആളുകള്‍ പ്രശ്‌നങ്ങള്‍ തിരഞ്ഞാണ് നടക്കുന്നത്, എല്ലാം നോക്കുന്ന ആളുടെ കണ്ണുകളാണ് ഇവിടെ പ്രശ്‌നമെന്നും താരം പറഞ്ഞു. സൂര്യയ്‌ക്കൊപ്പമുള്ള ചിത്രം പുറത്തിറങ്ങിയ ശേഷം താരം സാരിയിലുള്ളതും മോഡേണ്‍ വേഷങ്ങളില്‍ ഉള്ളതുമായ നിരവധി ഫോട്ടോഷൂട്ടുകള്‍ ചെയ്തിരുന്നു.