മലയാളിത്തം തുളുമ്പുന്ന മുഖവുമായി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ താരമാണ് അനുമോൾ. അനുയാത്ര എന്ന യൂട്യൂബ് ചാനലിലൂടെ നാടൻ പെൺകുട്ടിയായി നിരവധി ആരാധകരാണ് അനു സ്വന്തമാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. വധുവായി അണിഞ്ഞൊരുങ്ങി ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് നടി. കല്യാണം ആയോ എന്നാണ് ആരാധകർ കമൻറുകൾ അറിയിക്കുന്നത്. ഇതിനു മുമ്പ് ഒരു അഭിമുഖത്തിൽ വിവാഹത്തെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല എന്നു മറുപടി നൽകുകയും ചെയ്തിരുന്നു, എന്നാൽ ഇപ്പോഴിതാ വധുവായി തിളങ്ങിയത് പിന്നിലെ കാരണമെന്താണെന്ന് ആരാധകർക്ക് അറിയേണ്ടത്.
നിരവധി മലയാള ചിത്രങ്ങളിലും അന്യഭാഷ ചിത്രങ്ങളിലും ശ്രെദ്ധേയമായ കഥാപാത്രങ്ങൾ നടി അവതരിപ്പിച്ചിട്ടുണ്ട്. ബാലചന്ദ്രൻ സംവിധാനം ചെയ്ത് രണ്ടായിരത്തി പന്ത്രണ്ടിൽ തിയ്യറ്ററുകളിൽ റിലീസ് ചെയ്ത ഇവൻ മേഘരൂപൻ എന്ന ചിത്രത്തിലൂടെയാണ് അനുമോൾ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.
ആദ്യ ചിത്രത്തിന് ശേഷം പിന്നീട് നിരവധി ചിത്രങ്ങളിൽ തന്റെ കഴിവ് തെളിയിച്ചു. വെടിവഴിപാട് എന്ന ചിത്രത്തിൽ അനുമോൾ അവതരിപ്പിച്ച അഭിസാരികയുടെ വേഷം ഏറെ ശ്രദ്ധ നേടി. നവാഗതനായ ശംഭു പുരുഷോത്തമൻ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത്. ഇന്ദ്രജിത്ത്.മുരളി ഗോപി.അനുശ്രീ.മൈഥിലി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പിന്നീട് അത്രയും സ്ട്രോങ്ങ് ആയ ഒരു കഥാപാത്രം താരത്തെ തേടി എത്തിയിരുന്നില്ല എന്നിരുന്നാലും ഇപ്പോഴും മലയാള സിനിമയിലെ മുൻനിര നായികമാരിൽ തന്നെയാണ് അനുമോളും ഇടംപിടിച്ചിരിക്കുന്നത്.