പ്രായത്തെ വെല്ലുന്ന ലുക്കുമായി അഭിരാമി! ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളത്തിലും തെന്നിന്ത്യയിലുമായി നിരവധി ആരാധകർ ഉണ്ടായിരുന്ന താരമാണ് അഭിരാമി .ഒരു കാലത്ത് സൂപ്പർ നടൻമാരുടെ നായികയായി തിളങ്ങിയ അഭിരാമി ഇപ്പോൾ അഭിനയ ലോകത്ത് സജീവമല്ല.

അഭിനയത്തിൽ മാത്രമല്ല താരം കുടുംബ പ്രേക്ഷകരെ കയ്യിൽ എടുക്കുന്ന പ്രോഗ്രാമുകൾ ചെയ്തും ശ്രദ്ധ നേടിയിരുന്നു.
ജനപ്രിയ ചാനലായ  ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ടോപ്പ് ടെൻ എന്ന പ്രോഗ്രാമിലൂടെയാണ് നി അഭിനയലോകത്തേക്ക് എത്തുന്നത്. 1999ൽ പുറത്തിറങ്ങിയ ആക്ഷൻ കിംഗ്‌ സുരേഷ് ഗോപി നായകനായ പത്രം എന്ന ഹിറ്റ് ചിത്രത്തിൽ ചെറിയ ഒരു വേഷം ചെയ്തായിരുന്നു താരത്തിന്റെ കരീയർ ആരംഭിച്ചത്.

ആദ്യ  ചിത്രം തന്നെ വമ്പൻ ഹിറ്റായിമാറുകയും ചെയ്തതോടെ നടിയും ശ്രദ്ധിക്കപ്പെട്ടു.
അഭിരാമിയെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.പിന്നീട് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ജയറാം നായകനായി എത്തിയ  ഞങ്ങൾ സന്തുഷ്ടരാണ് എന്ന ചിത്രത്തിലൂടെ അഭിരാമി നായികയായി എത്തി. ചിത്രത്തിലെ താരത്തിന്റെ മികവുറ്റ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.

മലയാളത്തിൽ സജീവമായ ശേഷം താരം  പിന്നീട് തെലുങ്കിലും മലയാളത്തിലും കന്നടയിലുമെല്ലാം നിരവധി ചിത്രങ്ങളിൽ ശ്രേദ്ധേയമായ വേഷങ്ങൾ ചെയ്തു. തമിഴിൽ കമൽഹാസന്റെ നായികയായും എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്തു വരികയാണ്. സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ള താരത്തിന്റെ ചിത്രങ്ങളെല്ലാം ശ്രദ്ദേയമാകാറുണ്ട്.