എവിടെയും ഇപ്പോൾ ചർച്ചയായി മാറുന്നത് ഫഹദ് ഫാസിൽ നായകനായി എത്തിയ ആവേശം എന്ന ചിത്രമാണ് ചിത്രം കോമഡി എന്റർടൈൻമെന്റ് ജേണറിൽ ഉള്ളതാണ് എങ്കിൽ പോലും യുവതലമുറയെ വഴിതെറ്റിക്കാൻ സാധിക്കുന്ന പല ഘടകങ്ങളും ഈ ചിത്രത്തിൽ ഉണ്ട് എന്നാണ് ഇപ്പോൾ നിരൂപകർ അവകാശപ്പെടുന്നത്. മറ്റൊരു സ്ഥലത്ത് പഠിക്കാൻ പോകുന്ന കുട്ടികൾ വഴിതെറ്റി പോകുന്നത് എന്തുകൊണ്ടാണ് എന്ന് കാണിച്ചു തരുന്ന ചില രംഗങ്ങൾ അല്ലെങ്കിൽ അതിന് കൂടുതലായും പ്രാധാന്യം നൽകുന്ന ചില രംഗങ്ങൾ ചിത്രത്തിൽ ഉണ്ടായെന്നും ഈ ചിത്രം രംഗങ്ങൾ കണ്ടുകൊണ്ട് എല്ലാവരും ചിരിക്കുകയാണ് ചെയ്തത് എന്നും എന്തുകൊണ്ടാണ് ആരും ഇത്തരമൊരു രംഗത്തെ എതിർക്കാത്തത് എന്നും ഒക്കെയാണ് ഒരുപറ്റം ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത് ഇതിനെക്കുറിച്ച് ഒരു സിനിമ ഗ്രൂപ്പിൽ വരുന്ന കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് സിനിമയുടെ ഒരു മോശം വശമായി തന്നെയാണ് ഈ രംഗങ്ങളെ കാണേണ്ടത് എന്നും ഈ കുറിപ്പിൽ പറയുന്നുണ്ട് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ
ഈ സീൻ എന്താണ് സിനിമ ഇറങ്ങിയപ്പോൾ ആരും എതിർക്കാതെ ഇരുന്നത്?എന്തിന് എതിർക്കണം എന്ന് സംശയം ഉള്ളവർ ഈ സീൻ ഒന്ന് നേരെ തിരിച്ചു ആലോചിച്ചു നോക്കിയേ…
3 കോളേജ് സ്റ്റുഡൻസിനെ 2 മദ്ധ്യവയസ്കർക്ക് മുന്നിലേക്ക് രംഗ ഇട്ടു കൊടുക്കുന്നു…എന്നിട്ട് റൂം ലോക്ക് ചെയ്തിട്ട് എൻജോയ് എന്ന് പറഞ്ഞു പോവുന്നു…ആ 3 പെൺകുട്ടികളെ അവർ ഓടിച്ചിട്ട് പിടിക്കുന്നു…ഈ സമയം റൂം പൂട്ടിയിട്ട രംഗ എനിക്ക് അത് കാണണം എന്ന് പറഞ്ഞു ജനലിലൂടെ റേപ്പ് ആസ്വദിക്കാൻ വേണ്ടി എത്തി നോക്കുന്നു…എന്റെ പൊന്നോ അങ്ങനെ വല്ലോം ആയിരുന്നെങ്കിൽ ഇവിടെ സോഷ്യൽ മീഡിയയിൽ ഫഹദിനെ പച്ചക്ക് കത്തിച്ചേനെ, ആട് ജീവിതം വർഷങ്ങൾക്ക് ശേഷം ആവേശം ഇതിലൊന്നും നായികമാർ ഇല്ലെന്ന് ഇല്ലെന്ന് പറഞ്ഞു, ഏത് സിനിമ ആയാലും നായിക റിസർവേഷൻ വേണം എന്നുള്ള മണ്ടത്തരം വിളിച്ചു കൂവിയവർക്ക് ഒന്നും തന്നെ ഈ സീനിലെ പ്രശ്നം കണ്ണിൽ പെട്ടില്ല, അതിന് പകരം റേപ്പ് സീൻ ആണ്പിള്ളേർക്ക് നേരെ ആയപ്പോൾ എല്ലാവർക്കും തമാശ