അർദ്ധരാത്രിയിൽ അസിസ്റ്റന്റ് സംവിധായകനേ കാറിൽ നിന്ന് ഇറക്കി വിട്ടു മമ്മൂട്ടി, സംഭവം ഇങ്ങനെ

മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് അറിയാത്തവർ ആരും തന്നെ ഉണ്ടായിരിക്കില്ല മമ്മൂട്ടിയുടെ ഓരോ വാർത്തകളും വലിയതോതിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്യാറുണ്ട് ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച് ഒരു സിനിമ ഗ്രൂപ്പിൽ വരുന്ന കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് മമ്മൂട്ടിയുടെ ഒരു പഴയകാല സംഭവത്തെക്കുറിച്ചാണ് ഈ സിനിമ ഗ്രൂപ്പിൽ ചർച്ചചെയ്യുന്നത് ഈ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

അർദ്ധരാത്രിയിൽ അസിസ്റ്റന്റ് സംവിധായകനേ കാറിൽ നിന്ന് ഇറക്കി വിട്ട മമ്മൂട്ടി! വളരെ രസകരമായ കാര്യമാണ്.വർഷങ്ങൾക്ക് മുൻപ് ഫാസിലിന്റെ സെറ്റിൽ നിന്നും നാട്ടിലേക്ക് പോവുന്ന മമ്മൂട്ടി, പടത്തിലെ ഒരു അസിസ്റ്റന്റ് ഡയറക്ടറേ നിർബന്ധിച്ചു കാറിൽ കയറ്റുന്നു.”ഞാൻ വീട്ടിൽ കൊണ്ട് വിടാം ” എന്നാണ് ഓഫർ.. അർദ്ധരാത്രിയാണ് സംഭവം.അന്ന് മമ്മൂട്ടി സൂപ്പർ സ്റ്റാർ അല്ല.കാറിൽ വെച്ച് മമ്മൂട്ടി ആ സംവിധായകന് മറ്റൊരു ഓഫർ നൽകുന്നു. എന്റെ അടുത്ത 5 പടത്തിന്റെ ഡേറ്റ് ഞാൻ തനിക്ക് തരാം.” “താൻ ഒരു പടത്തിന് 25K രൂപ വെച്ച് 5 പടത്തിനും കൂടെ ഒന്നേകാൽ ലക്ഷം രൂപ തരണം അഡ്വനസായി “”ഇപ്പോൾ നടന്നോണ്ട് ഇരിക്കുന്ന പടം റിലീസ്സായാൽ ഞാൻ സൂപ്പർ സ്റ്റാർ ആവും ”

“അപ്പോ എന്റെ ഡേറ്റ് ചോദിച്ചു ആളുകൾ വരും.. അന്നേരം ഞാൻ പറയും ഡേറ്റ് തനിക്ക് വേണ്ടി മാറ്റി വെച്ചത് ആണെന്ന് ” അപ്പോൾ അവർ തന്റെ അടുത്ത് വരും.. താൻ അവരോട് 1 ലക്ഷം രൂപ വെച്ച് വാങ്ങിക്ക്..””എന്നിട്ട് കിട്ടുന്ന ലാഭം കൊണ്ട് വീട് വെക്ക് “ആ സംവിധായകന്റെ മനസ്സിൽ ലഡ്ഡു പൊട്ടി! പെട്ടന്ന് അയാൾ അതിന്റെ മറുപുറം ഓർത്തു..തന്റെ കൈയ്യിൽ പൈസ ഇല്ല.. കടം വാങ്ങിച്ച് മമ്മൂട്ടിയുടെ ഡേറ്റ് വാങ്ങിച്ചാലും, മമ്മൂട്ടി പടം പൊട്ടിയാൽ മമ്മൂട്ടിയുടെ ഡേറ്റ് ചോദിച് ആരും വരില്ല.. അങ്ങനെ ആവുമ്പോൾ തന്റെ കുടുംബം പ്രശ്നത്തിൽ ആവും.. മമ്മൂക്ക, എന്റെൽ പൈസ ഇല്ല. ഇനി മമ്മൂക്കയുടെ ഡേറ്റ് ചോദിച് ആരും വന്നിലെങ്കിൽ എന്റെ അവസ്ഥ പ്രശ്നത്തിൽ ആവില്ലേ.. ” മമ്മൂട്ടി വണ്ടി നിർത്തി. “ഇറങ്ങടോ വെളിയിൽ “അയാളെ മമ്മൂട്ടി ആ അർദ്ധ രാത്രി എവിടെയോ ഇറക്കി വിട്ടു.. മമ്മൂട്ടി വണ്ടി എടുത്ത് പോയി. അയാൾ ആ ഇരുട്ടിൽ തന്റെ ആത്മാഭിമാനം നഷ്ടമായത് ഓർത്ത് കരഞ്ഞ്.. ഇനി എന്ത് ചെയ്യും എന്ന് ഓർത്തു നിൽകുമ്പോൾ ദാ വരുന്നു മമ്മൂട്ടിയുടെ കാറ് തിരികെ.. വാ കേറ് “അയാൾ കയറി.മമ്മൂട്ടി അയാളെ മമ്മൂട്ടിയുടെ വീട്ടിൽ കൊണ്ട് പോയി നല്ല ഭക്ഷണം കൊടുത്താണ് വിട്ടത്..മക്കൾ മാഹാതമ്യം സിനിമയുടെ സംവിധായകൻ പോൾസൺ ആയിരുന്നു ഈ കഥയിലെ കാറിൽ കയറിയ ആള്.