നാളുകള്‍ക്ക് ശേഷം ഒരേവേദിയില്‍ ഒരുമിച്ച് കാവ്യയും മഞ്ജുവും !! വീഡിയോ

ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വീഡിയോ പുറത്തിറങ്ങി. മോഹന്‍ലാല്‍ ആണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രേക്ഷകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. മലയാള സിനിമയിലെ താരങ്ങളെല്ലാ ംചടങ്ങിന് എത്തിയിരുന്നു. മനസമ്മതത്തിലും തുടര്‍ന്നുള്ള വിവാഹചടങ്ങിലുമെല്ലാംമോഹന്‍ലാല്‍ കുടുംബസമേതമാണ് പങ്കെടുത്തത്. ഡിസംബര്‍ 28ന് ആണ് വിവാഹം നടന്നത്.

7 മിനിറ്റിലേറെ നീണ്ട വീഡിയോയില്‍ മലയാള സിനിമയിലെ താരങ്ങളെല്ലാവരും ഉണ്ടായിരുന്നു. ആഡംബരാമായാണ് വിവാഹചടങ്ങുകളെല്ലാ സംഘടിപ്പിച്ചത്. ചടങ്ങില്‍ കാര്‍ന്നോര്‍ സ്ഥാനത്ത് മോഹന്‍ലാല്‍ തന്നെയാണ് ഉണ്ടായിരുന്നത്. പ്രണവും മകളും ഭാര്യയുമെല്ലാം വേദിയില്‍ സജീവമായിരുന്നു. ജയസൂര്യ, കാവ്യാമാധവന്‍, ജയറാം, മഞ്ജു, പാര്‍വതി, ടോവിനോ തുടങ്ങിയ ഒട്ടുമിക്ക താരങ്ങളും സജീവമായി പങ്കെടുത്ത് ദമ്പതികള്‍ക്ക് ആശംസകള്‍ അറിയിച്ചാണ് മടങ്ങിയത്.

കറുപ്പ് നിറമായിരുന്നു താരങ്ങളെല്ലാം അണിഞ്ഞത്. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജുവാര്യയും നടി കാവ്യയും ഒരുമിച്ച് പങ്കെടുത്ത ചടങ്ങാണ് എന്നൊരു പ്രത്യേകതയും ഉണ്ടായിരുന്നു. തന്റെ മകളുടെ വിവാഹം നടക്കുന്ന ഒരു ഫീലാണിതെന്നും ആന്റണി എല്ലാകാര്യത്തിലും എന്റെ കൂടെയുണ്ടാകാറുണ്ടെന്നും അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തില്‍ സജീവമായി നില്‍ക്കേണ്ടത് തന്റെ കടമയാണെന്നും മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു.വിവാഹത്തിലനോട് അനുബന്ധിച്ച് നടന്ന ചടങ്ങുകളുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ആശംസകളുമായി എത്തിയത്. ചുരുങ്ങിയ സമയംകൊണ്ടാണ് വീഡിയോ ലക്ഷങ്ങള്‍ കണ്ടത്.