ജൂണ്‍, മണിയറയിലെ അശോകന്, തുടങ്ങിയവ ചിത്രങ്ങളില്‍ ശ്രദ്ധേയനായ കഥാപാത്രങ്ങളെ അഭിനയിച്ച ശ്രദ്ധ നേടിയ നടിയാണ് നയന എല്‍സ. ഓടിടി പ്ലാറ്റ്ഫോമില്‍ ഓണം റിലീസായി എത്തിയ മണിയറയിലെ അശോകന് എന്ന ചിത്രത്തിലെ റാണിടീച്ചര്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ നയനയ്ക്ക് ആരാധകരും വര്‍ദ്ദിച്ചു.
ജൂണ്‍ എന്ന ചിത്രത്തിലെ പ്ലസ്ടുകാരി പെണ്‍കുട്ടിയില്‍ നിന്ന് സാരിയുടുത്ത് പക്വതയുള്ള കഥാപാത്രം കൈകാര്യം ചെയ്തപ്പോള്‍ ആരാധകരും ഇരുകൈയ്യുംനീട്ടി സ്വീകരിക്കുകയായിരുന്നു. സോഷ്യല്‍മീഡിയയില്‍ സജീവമായ നയനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഗ്ലാമറസ് ലുക്കില്‍ ബീച്ചിന്റെ പശ്ചാത്തലത്തില്‍ എടുത്ത ചിത്രം ചുരുങ്ങിയ സമയംകൊണ്ടാണ് വൈറല്‍ ആയിമാറിയത്.
കരിയറില്‍ ആദ്യമായി തനിനാടന്‍ ലുക്കിലുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ച താരത്തിന്റെ മേക്കോവറും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. നടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ഗാര്ഡിയന് ആണ്. തന്റെ കഥാപാത്രത്തിന് ലഭിക്കുന്ന വലിയ കൈയ്യടികളെ കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ നടി സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്. പങ്കുവച്ച പുതിയ ചിത്രങ്ങള്‍ക്ക് മനോഹരമായ ക്യാപ്ഷനും നടി നല്‍കിയിട്ടുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രത്തിന്റെ വിശേഷവും താരം സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യാറുണ്ട്. ഈ ലോക്ഡൗണ്‍ കാലത്താണ് നടി നിരവധി ഫോട്ടോഷൂട്ടുകള്‍ പങ്കുവച്ചത്. സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുള്ള ചിത്രങ്ങള്‍ക്ക് മലയാളികള്‍ മാത്രമല്ല ഇതര ഭാഷയില്‍ ഉള്ളവര്‍ പോലും കമന്റുകള്‍ നല്‍കാറുണ്ട്.