ആത്മജ, ചേട്ടനാവാൻ പോകുന്നു … ഞാൻ, പിന്നേം അച്ഛനാവാൻ … ദേവിക, രണ്ടാമതും അമ്മയാവാൻ … എല്ലാവർക്കും ഒരുപാട് സ്നേഹം സന്തോഷം

നടിയും അവതാരകയുമായ ദേവിക നമ്പ്യാരും സംഗീത സംവിധായകനും ​ഗായകനുമായ വിജയ് മാധവും വിവാഹ​ശേഷമാണ് സോഷ്യൽമീഡിയയിൽ കൂടുതൽ സജീവമായതും യുട്യൂബ് ചാനലിൽ വീഡിയോകൾ നിരന്തരമായി പങ്കുവെച്ച് തുടങ്ങിയതും. ആത്മജ മഹാദേവ് ആണ് ഇവരുടെ ആദ്യത്തെ കണ്മണി. ഇപ്പോഴിതാ കുടുംബത്തിലേക്ക് മറ്റൊരു സന്തോഷം കൂടി വന്നുവെന്നാണ് ദേവികയും വിജയും പറയുന്നത്.

‘നായികയ്ക്ക് ചെറിയ ഒരു വിശേഷം ഉണ്ട് … ആത്മജ, ചേട്ടനാവാൻ പോകുന്നു … ഞാൻ, പിന്നേം അച്ഛനാവാൻ … ദേവിക, രണ്ടാമതും അമ്മയാവാൻ … എല്ലാവർക്കും ഒരുപാട് സ്നേഹം സന്തോഷം’ എന്ന കാപ്ഷനോടെയാണ് താരദമ്പതികൾ വീഡിയോ പങ്കിട്ടത്.

ദേവിക വീണ്ടും ഗർഭിണിയാണ്. വ്‌ളോഗിനുവേണ്ടി ഗർഭിണി ആയതല്ല ദൈവം തന്നു സ്വീകരിക്കുന്നുവെന്ന് താരങ്ങൾ ഇരുവരും പറഞ്ഞു. ആദ്യത്തെ കുഞ്ഞും പ്ലാൻഡ് ആയിരുന്നല്ല. ദൈവത്തിന്റെ വരദാനമായ മക്കൾ. ഇത്രയും കാലത്തെ പിറന്നാളിന്റെ ഇടയിൽ തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം ആണ് ഇത്തവണത്തെ പിറന്നാളിന് കിട്ടിയത് എന്നാണ് വിജയ് മാധവ് പറഞ്ഞത്. ആദ്യമായി ഗർഭിണി ആണെന്ന് പറഞ്ഞപ്പോൾ ഉള്ളതിനേക്കാൾ സന്തോഷം ഇത്തവണ മാഷിന് ഉണ്ടായെന്നും, തന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് മാഷ് ആണെന്നും ദേവിക പറയുന്നു.