കാതിൽ തേൻ മഴയായ് പാടൂ.. കാറ്റേ കടലേ’.. ഈ പാട്ട് കേൾക്കാത്ത മലയാളികൾ വിരളമായിരിക്കും. കനത്ത മഴയിൽ വീടുകളിൽ വെള്ളം കയറി ജനങ്ങൾ വലയുമ്പോൾ ഇത്തരം പാട്ടുകൾ കേട്ട്, മഴക്കാലം ആസ്വദിക്കാൻ സാധിക്കുമോ? എങ്കിൽ അതിന് സാധിക്കുമെന്നാണ് കേരളത്തിന്റെ സ്വന്തം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറയുന്നത്. മഴക്കാലം ആസ്വദിക്കുന്നതിന്റെ വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിലേക്ക് മഴത്തുള്ളികൾ വീഴുന്നതിന്റെ ദൃശ്യങ്ങൾക്കൊപ്പം കാതിൽ തേൻ മഴയായ് പാടൂ കാറ്റേ കടലേ എന്ന ബാക്ക്ഗ്രൗണ്ട് സോംഗും ഉൾപ്പെടുത്തിയ വീഡിയോയാണിത്. എന്നാൽ വീഡിയോ പുറത്തുവിട്ടതോടെ സംഗതി ട്രോളായി.
വിഷയവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ് പങ്കിട്ട കുറിപ്പ് ചർച്ചയാകുന്നു. അമ്മയ്ക്ക് പ്രാണ വേദന, മോൾക്ക് വീണ വായന എന്നൊക്കെ കേട്ടിട്ട് ഉണ്ട്, ദാ ഇത് പോലെ അതേ, കാതിൽ വീഴുന്നത് തേൻ മഴ അല്ല, മറിച്ച് ആമയിഴഞ്ചാൻ തോടിലെ ഓട വെള്ളം ആണ് സഖാവേ നന്തൻകോടിലെ ആളുകൾക്ക് കഴുത്തറ്റം വെള്ളത്തിൽ മുങ്ങി കിടക്കുന്ന ജനങ്ങൾ വിളിക്കുന്ന തെറി മഴ കേൾക്കാൻ കൂടി സമയം കണ്ടെത്തണേ ഉളുപ്പ് ഉണ്ടോ എന്ന് ചോദിക്കുന്നില്ല. കാരണം ആ വാക്ക് ക്ലിഫ് ഹൗസ് മതിലിന് മേലെ നിന്നും ചാടി എന്നേ ആത്മഹത്യ ചെയ്തിരിക്കുന്നു
അത് സമയം ” കേരളത്തിൽ ഇത്രയും ജനങ്ങൾ മഴ കാരണം കഷ്ടപ്പെടുമ്പോൾ, ഇടപ്പള്ളി മുതലായ പ്രമുഖ നഗരങ്ങൾ ഇവിടെ മുങ്ങി കിടക്കുമ്പോൾ, നിങ്ങൾക്ക് മഴ, കട്ടൻ ചായ, ജോൺസൺ മാഷ് മൂഡ്.. നന്നായിട്ടുണ്ട്, നല്ല ടൈംമിംഗ്’ എന്നും മന്ത്രിമാരുടെ കൂടെയുള്ളവരിൽ പണി അറിയാവുന്ന ഏക വ്യക്തി ക്യാമറാമാൻ ആണെന്നും തരത്തിൽ നിരവധി കമന്റുകളാണ് മന്ത്രിയുടെ വീഡിയോയ്ക്ക് ലഭിച്ചത്.