മലയാള സിനിമാ ആരാധകരുടെ പ്രിയങ്കരിയായ നടിയാണ് നിത്യ ദാസ്. ജനപ്രിയ നായകൻ ദിലീപ് നായകനായ സൂപ്പർഹിറ്റ് കോമഡി ചിത്രമായ ഈ പറക്കും തളികയിലൂടെ സിനിമാ ലോകത്തേക്കെത്തിയ നിത്യ വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു.
ബാസന്തി എന്ന കഥാപാത്രം ഇന്നും ആരാധകരുടെ മനസിലുണ്ട്. മലയാളത്തിൽ സജീവമായ നടി തമിഴ് തെലുങ്ക് സിനികളിലും അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് നിത്യ. മകൾ നൈനയ്ക്കൊപ്പമുള്ള നിത്യയുടെ ഫോട്ടോകൾക്കും വീഡിയോകൾക്കും വൻ സ്വീകാര്യതയാണ് ഉള്ളത്.
അമ്മയായത്തിന് ശേഷം വന്ന മാറ്റത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടി നിത്യ ദാസ്. സിനിമാ ജീവിതത്തെ കുറിച്ചും മക്കളെകുറിച്ചുമുള്ള പുതിയ വിശേഷങ്ങളെക്കുറിച്ചും താരം അഭിമുഖത്തിൽ പങ്കുവച്ചു. മകൾക്കൊപ്പം താൻ ആണ് വളരുന്നത് എന്ന് പറയുകയാണ് നടി.
‘മകൾക്കൊപ്പം ഞാനാണ് വളരുന്നത്. നൈനയാണ് ഇന്നെന്റെ ഡിസൈനർ. എന്റെ ഡ്രസ്സിങ് സ്റ്റൈലിലും ആറ്റിറ്റിയൂഡിലുമെല്ലാം മോളുടെ സ്വാധീനമുണ്ട്. അവളെന്നെ പല വേഷങ്ങളും കെട്ടിക്കുന്നു. ഞാൻ ഓരോന്നും ധരിക്കുമ്പോൾ ഇതല്ല ഇപ്പോഴത്തെ ട്രെൻഡെന്ന് പറഞ്ഞ് വസ്ത്രങ്ങൾ തെരഞ്ഞെടുത്ത് തരും. ഇവളെ വിശ്വസിച്ചാണ് ഞാൻ അതെല്ലാം ധരിക്കുന്നത്’ എന്നും താരം പറഞ്ഞു.
നല്ലതും ചീത്തയുമായ അഭിപ്രായങ്ങൾ കേൾക്കാറുണ്ട്. ഞാൻ സന്തോഷവതിയാണ്. പുതിയകാലത്തെ ട്രെൻഡിനനുസരിച്ച് ജീവിക്കാനും ആ ഒഴുക്കിനൊത്ത് മുന്നോട്ടുപോകാനും പ്രാപ്തയാക്കുന്നത് നൈന തന്നെയാണ് എന്നും നിത്യ അഭിമുഖത്തിൽ പറഞ്ഞു.