മമ്മൂട്ടി ചിത്രങ്ങൾ ഹിന്ദു-ക്രിസ്ത്യൻ വിരോധം സ്വന്തം സിനിമകളിലൂടെ ഒളിച്ചുകടത്തുന്നത് തുടങ്ങിയിട്ട് വളരെ കാലങ്ങളായി, ക്രിസ്ത്യൻ വിരുദ്ധ സിനിമക്ക് പണം നല്കി സഹായിക്കുന്നത് താര രാജാവ് അവസാനിപ്പിക്കണം, കുറിപ്പുമായി കാസ

മമ്മൂട്ടി നായകനായി അഭിനയിച്ച പുഴു എന്ന സിനിമ റിലീസിന് മുൻപ് തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഒന്നായിരുന്നു. ഹൈന്ദവരിലെ സവർണ്ണ വിഭാഗത്തെ അധിക്ഷേപിക്കുന്ന രീതിയിൽ ആയിരുന്നു ഈ ചിത്രം തയ്യാറാക്കിയിരുന്നത്. ഇപ്പോൾ ഈ ചിത്രം വീണ്ടും ചർച്ചയാവുകയാണ്. പുഴു സിനിമാ സംവിധായക റത്തീനയുടെ ഭർത്താവ് ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ഈ സിനിമയെ വീണ്ടും ചർച്ച ആക്കിയിരിക്കുന്നത്.

പുഴു എന്ന സിനിമ നടൻ മമ്മൂട്ടിയുടെ പ്രത്യേക താൽപര്യപ്രകാരം ഒരുക്കിയതാണെന്നാണ് സംവിധായക റത്തീനയുടെ ഭർത്താവ് മുഹമ്മദ് ഷർഷാദ് ആണ് വെളിപ്പെടുത്തിയത്. ഇപ്പോളിതാ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് കാസ. മമ്മൂട്ടി ചിത്രങ്ങൾ ഹിന്ദു-ക്രിസ്ത്യൻ വിരോധം സ്വന്തം സിനിമകളിലൂടെ ഒളിച്ചുകടത്തുന്നത് തുടങ്ങിയിട്ട് വളരെ കാലങ്ങളായി. കാതൽ, ഭീഷ്മപർവ്വം, ഉണ്ട, കസബ, ഗ്യാങ്സ്റ്റർ, ഭ്രമയുഗം,തുടങ്ങിയ അടുത്തകാലത്തിറങ്ങിയ മിക്കവാറും സിനിമകളിൽ ഈ അന്യമതവിരോധം മുഴച്ചു നിൽക്കുന്നത് കാണാം. ഇത് ബോധപൂർവം ചെയ്യുന്നതാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകുമെന്ന് കാസ സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

അഹമ്മദ് കുട്ടിയോ എല്ലാത്തിനും പിന്നില്‍ ??? ഞങ്ങൾ ഇത് രണ്ടുവർഷം മുൻപേ പറഞ്ഞിരുന്നു, അന്ന് ഞങ്ങളെയെല്ലാവരും ചേർന്ന് വർഗീയവാദികളാക്കി ! ഇപ്പോൾ സത്യം ഒരു മുഹമ്മദ് ഷാർഷാദിന്റെ വായിൽ നിന്നു തന്നെ പുറത്തുവന്നിരിക്കുന്നു. സവര്‍ണ്ണരെ അധിക്ഷേപിക്കുന്ന സിനിമ ചെയ്യാൻ മമ്മൂട്ടി ആവശ്യപ്പെട്ടതായി ‘പുഴു’ സിനിമ സംവിധായകയുടെ ഭര്‍ത്താവ്!!! മമ്മൂട്ടി നായകനായി അഭിനയിച്ച പുഴു എന്ന സിനിമ റിലീസിന് മുൻപ് തന്നെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഒന്നായിരുന്നു. ഹൈന്ദവരിലെ സവർണ്ണ വിഭാഗത്തെ അധിക്ഷേപിക്കുന്ന രീതിയില്‍ ആയിരുന്നു ഈ ചിത്രം തയ്യാറാക്കിയിരുന്നത്. ഇപ്പോള്‍ ഈ ചിത്രം വീണ്ടും ചർച്ചയാവുകയാണ്. പുഴു സിനിമാ സംവിധായക റത്തീനയുടെ ഭർത്താവ് മറുനാടൻ മലയാളി എന്ന ഓണ്‍ലൈൻ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ ഈ സിനിമയെ വീണ്ടും ചർച്ച ആക്കിയിരിക്കുന്നത്.

പുഴു എന്ന സിനിമ നടൻ മമ്മൂട്ടിയുടെ പ്രത്യേക താല്‍പര്യപ്രകാരം ഒരുക്കിയതാണെന്നാണ് സംവിധായക റത്തീനയുടെ ഭർത്താവ് മുഹമ്മദ് ഷർഷാദാണ് വെളിപ്പെടുത്തിയത്. റത്തീനയുടെ ആദ്യ സംവിധാന സംരംഭമായി തയ്യാറാക്കാൻ ആഗ്രഹിച്ചിരുന്ന സിനിമയുടെ കഥ മറ്റൊന്നായിരുന്നു. എന്നാല്‍ നടൻ മമ്മൂട്ടിയുടെ നിർദ്ദേശം അനുസരിച്ച്‌ ആയിരുന്നു സവർണ്ണരെ അധിക്ഷേപിക്കുന്ന ഒരു സിനിമ ഒരുക്കിയത്. കൊച്ചിയിലേക്ക് താമസം മാറണമെന്നും ആവശ്യപ്പെട്ടത് മമ്മൂട്ടിയാണ്. കടുത്ത ഇസ്ലാമിക വാദിയും ഉണ്ട എന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ അർഷാദ് അടക്കമുള്ളവർ ചേർന്ന് എഴുതിയ പുഴു എന്ന തിരക്കഥ റത്തീന സംവിധാനം ചെയ്യുകയും ആയിരുന്നു എന്നാണ് മുഹമ്മദ് ഷർഷാദ് വ്യക്തമാക്കുന്നത്.

നടി പാർവതി തിരുവോത്ത് നായികയായ ഉയരെ എന്ന സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയിരുന്നു റത്തീന. ഇതിനുശേഷമാണ് പുഴു എന്ന സിനിമ റത്തീന സംവിധാനം ചെയ്യുന്നത്. ഉണ്ട എന്ന സിനിമയുടെ തിരക്കഥാകൃത്ത് ആയിരുന്ന അർഷാദിനൊപ്പം ഷറഫു,സുഹാസ് എന്നീ വ്യക്തികളും കൂടി ചേർന്നാണ് മമ്മൂട്ടിയുടെ പ്രത്യേക താല്‍പര്യപ്രകാരം പുഴു എന്ന സിനിമയുടെ തിരക്കഥ നിർവഹിച്ചത്. ഈ സംഘത്തിനൊപ്പം റത്തീന ചേർന്നതോടെ തങ്ങളുടെ കുടുംബ ജീവിതവും തകർന്നു എന്നും മുഹമ്മദ് ഷർഷാദ് വെളിപ്പെടുത്തി.

മമ്മൂട്ടി ചിത്രങ്ങൾ ഹിന്ദു-ക്രിസ്ത്യൻ വിരോധം സ്വന്തം സിനിമകളിലൂടെ ഒളിച്ചുകടത്തുന്നത് തുടങ്ങിയിട്ട് വളരെ കാലങ്ങളായി. കാതൽ, ഭീഷ്മപർവ്വം, ഉണ്ട, കസബ, ഗ്യാങ്സ്റ്റർ, ഭ്രമയുഗം,തുടങ്ങിയ അടുത്തകാലത്തിറങ്ങിയ മിക്കവാറും സിനിമകളിൽ ഈ അന്യമതവിരോധം മുഴച്ചു നിൽക്കുന്നത് കാണാം. ഇത് ബോധപൂർവം ചെയ്യുന്നതാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകും. കുറച്ചുകാലം എല്ലാവരെയും, എല്ലാവരെയും കുറച്ചു കാലവും പറ്റിക്കാൻ ആർക്കും സാധിക്കും എന്നാൽ എല്ലാവരെയും എല്ലാകാലവും പറ്റിച്ചു മുന്നോട്ടുപോകാൻ ഒരു താര രാജാവിനും സാധിക്കില്ല…… സത്യം എന്നായാലും പുറത്തു വരും എന്നതിന്റെ തെളിവാണ് മുഹമ്മദ് ഷർഷാദിന്റെ വെളിപ്പെടുത്തൽ.

ഏറ്റവും ഒടുവിൽ കാതൽ എന്ന സിനിമ ഇറങ്ങിയപ്പോൾ അതിലെ ബുദ്ധിപൂർവ്വമുള്ള ക്രിസ്ത്യൻ അവഹേളനം തുറന്നു കാട്ടി ഞങ്ങൾ “നന്ദിയുണ്ട് അഹ്മദ് കുട്ടി നന്ദിയുണ്ട്” എന്നൊരു ലേഖനം എഴുതിയതിന്റെ പേരിൽ ഞങ്ങളെ വിമർശിച്ചു ആ വിഷയം ചർച്ചയാക്കിയ കേരളത്തിലെ മാധ്യമങ്ങളും ഫാൻസുകളും ആളുകളുമെല്ലാം ഇപ്പോൾ മൗനത്തിലാണ്. കാരണം വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് ഒരു ക്രിസ്ത്യാനിയോ ഹിന്ദുവോ കാസയോ അല്ല ഒപ്പം തന്നെ വീണുടഞ്ഞിരിക്കുന്നത് വലിയൊരു വിഗ്രഹമാണ് !