ഇത്തവണ തോറ്റാൽ ഇനി മത്സരിക്കാനില്ല, ജനങ്ങൾ തോൽക്കാതിരിക്കാനാണ് ഞാൻ ശ്രമിച്ചത്- സുരേഷ് ഗോപി

രണ്ട് തവണത്തെ പരാജയത്തിന് ശേഷമാണ് സുരേഷ് ​ഗോപി വീണ്ടുമൊരു ജനവിധി തേടിയത്. ഇത്തവണ കൂടി താൻ പരാജയപ്പെട്ടാൽ ഇനി ഒരു തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല എന്നാണ് അദ്ദേഹം പറയുന്നത്. അതുപോലെ അധികാരം മോഹിച്ചല്ല മറിച്ച് ജനങ്ങൾ തോൽക്കാതിരിക്കാനാണ് താൻ ശ്രമിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.

തൃശൂരിൽ സുരേഷ് ഗോപിക്ക് വിജയം ഉറപ്പ്,ഇത്തവണ തൃശൂർ ലോക് സഭാ മണ്ഡലം എടുക്കുമെന്നും 20,000 വോട്ടുകൾ വരെ ഭൂരിപക്ഷം നേടുമെന്ന വളരെ നിർണയകമായ വിവരങ്ങൾ പുറത്തു വരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ പ്രചരണവും കേരളത്തിലെ സംഘടനാ സംവിധാനങ്ങളുടെ ചിട്ടയായ പ്രവർത്തനവും ആണ് തൃശൂരിൽ ബിജെപിക്ക് വൻ വിജയം കൊണ്ട് വരുമെന്നു തൃശൂർ ബിജെപി ജില്ലാ കമ്മിറ്റിയും വിലയിരുതുന്നത്.

നിയോജക മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകളിൽ മികച്ച മുന്നേറ്റം തന്നെ സുരേഷ് ഗോപി നടത്തുമെന്നാണ് പാർട്ടിയുടെ കണക്ക് കൂട്ടൽ. അതിൽ തന്നെ ഹിന്ദു വോട്ടുകൾ ഏറെയുള്ള തൃശൂർ നിയോജക മണ്ഡലത്തിൽ വലിയ ഭൂരിപക്ഷം തന്നെ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടെന്നാണ്‌ പാർട്ടി കണക്ക് കൂട്ടുന്നത്.

തൃശൂരിൽ മാത്രം ഏകദേശം 10000 വോട്ടിൽ അധികം സുരേഷ് ഗോപി മറ്റുള്ളവരെക്കാൾ അധികം നേടുമെന്നാണ് വിലയിരുത്തൽ. ഇവിടുത്തെ ഹിന്ദു വോട്ടുകൾ മുഴുവൻ സുരേഷ് ഗോപിക്ക് കേന്ദ്രീകരിച്ചു എന്നാണ് അവർ കരുതുന്നത്. ഇതിന് പുറമെ മത്സ്യ തൊഴിലാളികളുടെ പ്രധാന മേഖലയായ നാട്ടികയിൽ നിന്നും കൂടുതൽ വോട്ടുകൾ സമാഹരിച്ചുവെന്നും വിലയിരുത്തലുണ്ട്.