നാടുവാഴി തിരുമനസ്സ് ഒരു മാധ്യമപ്രവർത്തകന്റെ മുഖത്ത് നോക്കി ഇത്രയും ചോദിച്ചിട്ടും ഇവിടെ ആർക്കും പരാതിയുമില്ല പ്രശ്നങ്ങളുമില്ല ഇത് മോദിയോ സുധാകരേട്ടനൊ ആയിരുന്നുവെങ്കിൽ കാണാമായിരുന്നു

സാമൂഹിക മാധ്യമങ്ങളിലെല്ലാം തന്നെ വലിയതോതിൽ ശ്രദ്ധ നേടിയിട്ടുള്ള വ്യക്തിയാണ് ശ്രീജിത്ത് പണിക്കർ അഭിപ്രായങ്ങളും സോഷ്യൽ മീഡിയയിലൂടെ ശ്രീജിത്ത് പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിക്കുകയും ചെയ്യാറുണ്ട് കഴിഞ്ഞ ദിവസം സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം വളരെയധികം വൈറലായ ഒരു വാർത്തയായിരുന്നു പിണറായി വിജയന്റെ ഒരു അഭിമുഖം പിണറായി വിജയനും നികേഷ് കുമാറും ഒരുമിച്ചുള്ള അഭിമുഖമായിരുന്നു ഇത്. എല്ലാവരും എന്തുകൊണ്ടാണ് പിണറായി വിജയനെ കുറ്റം പറയുന്നത് എന്നും എന്തുകൊണ്ടാണ് തന്നിലേക്ക് മാത്രം പലപ്പോഴും ആളുകളുടെ വിമർശനം നീളുന്നത് എന്നും ചിന്തിച്ചിട്ടുണ്ടോ എന്നും അത് കാരണം സ്വയം ഒരു വിമർശനം നടത്തിയിട്ടുണ്ടോ എന്നുമായിരുന്നു നികേഷ് കുമാറിന്റെ ചോദ്യം

ഈ ചോദ്യത്തിന് വളരെ മോശമായ രീതിയിലായിരുന്നു മുഖ്യമന്ത്രി മറുപടി നൽകിയിരുന്നത് നിങ്ങൾ കാണിക്കുന്ന ചെറ്റത്തരത്തിന് ഞാനെന്തിനാണ് സ്വയം വിമർശനം നൽകുന്നത് എന്ന് നികേഷ് കുമാറിന്റെ മുഖത്തുനോക്കി ചോദിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത് അദ്ദേഹത്തിന്റെ രാഷ്ട്രീയപരമായ ഈ ഇടപെടൽ ശരിയായില്ല എന്ന് പലരും സാമൂഹിക മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു ഇപ്പോൾ ഇതിനെ വിമർശിച്ച സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് ഈ കുറിപ്പ് വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട് ഈ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

“നിങ്ങൾ കാണിക്കുന്ന ചെറ്റത്തരത്തിന് ഞാനെന്ത് സ്വയം വിമർശനം നടത്താൻ?”നാടുവാഴി തിരുമനസ്സ് ഒരു മാധ്യമ പ്രവർത്തകന്റെ മുഖത്തുനോക്കി ആരാഞ്ഞു. ദിവസം ഒന്നു കഴിഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിനായി തേങ്ങുന്ന ഇടത് മഹദ് സംഘടന സുഖ സുഷുപ്തിയിലാണ്. പറഞ്ഞത് മോദിയോ സുധാകരേട്ടനോ ആയിരുന്നെങ്കിൽ നോക്കാമായിരുന്നു. തൽക്കാലം കൊട്ടിക്കലാശത്തിന്റെ ആലസ്യം മാറട്ടെ.ഇടത് സാംസ്കാരിക നായകർക്കും “ചെറ്റത്തരം” എന്ന വാക്കിലെ പൊളിറ്റിക്കൽ കറക്ട്നെസ് പരിശോധിക്കാൻ താല്പര്യമില്ല. പുസ്തകത്തിലെ മയിൽപീലി പ്രസവിക്കുന്നത് പോലെ ഒരു സീറ്റ് പ്രസവിച്ച് രണ്ടുസീറ്റ് ആകുമോയെന്ന ആകാംക്ഷയിലാണവർ.ആർക്കും രോഷമില്ല, ദേഷ്യമില്ല, അമർഷമില്ല. ശാന്തവും സുന്ദരവുമായ കിനാശ്ശേരി. മാധ്യമങ്ങൾക്ക് അത്യാവശ്യം സ്വാതന്ത്ര്യം ഒക്കെ അനുവദിക്കുന്ന നാടുവാഴിയാണ് ഞങ്ങളുടേത് കേട്ടോ.ഞാൻ പോയി നാടുവാഴിക്ക് പൊതിയഴിച്ച് നിവേദനം നൽകാൻ ശ്രമിച്ചു തേയട്ടെ. അതൊക്കെയാണ് എനിക്കു പറഞ്ഞിട്ടുള്ളത്; അടിമജീവിതം! ഇടതുണ്ടെങ്കിലേ മാധ്യമസ്വാതന്ത്ര്യം ഉള്ളൂ. അതോർത്താൽ നന്ന്.