ചെറിയ വേഷങ്ങളിലൂടെ സിനിമയിലെത്തി ഇന്ന് മുൻനിരനായകന്മാരിൽ നായകന്മാരിലൊരാളായി മാറിയ താരമാണ് ജോജു ജോർജ്ജ്. നായകനായും വില്ലനായും കോമഡിയും ഒക്കെ ഒരുപോലെ കൈകാര്യം ചെയ്യുന്ന ജോജുവിനെ പ്രേക്ഷകർക്ക് ഏറെ പ്രിയമാണ്. അബ്ബാ എന്നാണ് ഭാര്യയുടെ പേര്. 2008-ലായിരുന്നു ഇരുവരുടെയും വിവാഹം. മൂന്ന് മക്കളാണ് താരത്തിനുള്ളത്. ഐൻ, സാറ, ഐവാൻ എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ. മക്കളുടെ ചിത്രങ്ങൾ പലപ്പോഴായി ജോജു ജോർജ് പങ്കുവച്ചിട്ടുണ്ട്.
ഇരുവരുടെയും പതിനേഴാം വിവാഹ വാർഷികത്തോട് അനുബന്ധിച്ചാണ് ജോജു ചിത്രം പങ്കുവച്ചിട്ടുളളത്. നിരവധിപ്പേരാണ് ആശംസകളുമായെത്തുന്നത്.
1983, ഹോട്ടൽ കാലിഫോർണിയ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, രാജാധിരാജ, രാമന്റെ ഏദൻതോട്ടം, ഉദാഹരണം സുജാത, കുഞ്ഞു ദൈവം, ഞാൻ മേരിക്കുട്ടി, പൂമരം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അഭിനയത്തുനുപുറമെ ചലച്ചിത്ര നിർമ്മാതാവു കൂടിയാണ്.
2015ൽ പ്രദർശനത്തിനെത്തിയ ചാർലി, 2017ൽ പ്രദർശനത്തിനെത്തിയ ഉദാഹരണം സുജാത എന്നിവയാണ് നിർമ്മിച്ച ചിത്രങ്ങ ൾ. രണ്ടു ചിത്രത്തിനും പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരമാണ് ലഭിച്ചത്.വാണിജ്യപരമായി മികച്ച വിജയമാണ് രണ്ടു ചിത്രങ്ങളും നേടിയത്. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചോല, 2018ൽ പുറത്തിറങ്ങിയ ജോസഫ് എന്നിവ അഭിനയിച്ച ചിത്രങ്ങളിൽ പ്രധാനപ്പെട്ടവയാണ്.