Nyla Usha's cute Bali photos.

അമ്പോ…ബാലിയിൽ കിടു ലുക്കിൽ തിളങ്ങി ‘നൈല ഉഷ’….!!

നടിയായും അവതാരകയായും റേഡിയോ ജോക്കിയുമായി തിളങ്ങി നിൽക്കുന്ന താരമാണ് നൈല ഉഷ.റേഡിയോ ജോക്കി ആയിട്ടാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.അഭിനയ ജീവിതത്തിലേക്ക് താരം ആദ്യമായി അരങ്ങേറുന്നത് കുഞ്ഞനന്തന്റെ കട എന്ന സിനിമയിലൂടെയാണ്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ജയസൂര്യ നായകനായി എത്തിയ പുണ്യാളൻ അഗർബത്തീസ് എന്ന സിനിമയിലും താരം അഭിനയിച്ചു.അഭിനയത്തിൽ എത്തിയിട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.

മലയാളത്തിലെ വമ്പൻ താരങ്ങളുടെ കൂടെയെല്ലാം ഇതിനോടകം തന്നെ ഒരുപാട് ഹിറ്റ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.മലയാളത്തിൽ അവസാനമായി താരം അഭിനയിച്ചത് ദുൽഖർ സൽമാൻ നായകനായി എത്തിയ കിംഗ് ഓഫ് കൊത്ത എന്ന സിനിമയിലാണ്.സിനിമയിൽ പ്രധാനപ്പെട്ട വേഷത്തിലാണ് താരമെത്തിയത്.താരത്തിന്റെ അഭിനയം മലയാളികൾക് ഏറ്റെടുത്തിരുന്നു.ജോജു നായകനായി എത്തുന്ന ആന്റണി എന്ന സിനിമയയാണ് ഇനി പുറത്തിറങ്ങാനുള്ള താരത്തിന്റ ചിത്രം.

അഭിനയത്തേക്കാൾ ഇപ്പോൾ താരം റേഡിയോ ജോക്കി മേഖലയിലാണ് കൂടുതൽ സജീവമായിരിക്കുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട്.ആരെയും മയക്കുന്ന ഗ്ലാമർ ലുക്ക് തന്നെയാണ് താരത്തിന്റെ കരുത്ത്.താരമിപ്പോൾ ദുബായിലാണ് താമസിക്കുന്നത്.സിനിമയിൽ അഭിനയിക്കാനായി കേരളത്തിലേക്ക് എത്താറാണ് പതിവ്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ കിടിലൻ ചിത്രങ്ങൾ.തിരക്കുകളിൽ നിന്നും അവധി എടുത്തുകൊണ്ട് ബാലിയിൽ കൂട്ടുകാരോടൊപ്പം അവധി ആഘോഷിക്കുകയാണ് താരമിപ്പോൾ.ഇപ്പോൾ ഇതാ ഹോട്ട് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് താരം.ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.