സുരേഷ് ഗോപിക്കെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി ഗോകുൽ സുരേഷ് ഗോപി. അഴിമതി കാണിച്ച്, ഒരു ഹെലികോപ്റ്ററോക്കെ വാങ്ങിത്തരുന്ന അച്ഛൻ ആയിരുന്നെങ്കിൽ വിമർശനങ്ങളൊക്കെ വിട്ടുകളഞ്ഞേനെ. പക്ഷെ ഒരു തെറ്റും ചെയ്യാതിരുന്നിട്ടും അച്ഛനെ കുറിച്ച് വിമർശനങ്ങൾ ഉയരുന്നത് വിഷമമുണ്ടാക്കുന്നു എന്നാണ് ഗോകുൽ പറയുന്നത്.
ഒറ്റയ്ക്ക് നിന്ന് നട്ടെല്ല് കാണിക്കുന്നവർ വളരെ ചുരുക്കമാണ്. അങ്ങനെ അച്ഛനെ വിമർശിച്ചയാൾക്ക് താൻ മരുപടി കൊടുത്തിട്ടുണ്ടെന്നും ഗോുൽ പറയുന്നുണ്ട്. ”പോപ്പുലേഷൻ കൺട്രോൾഡിനെ പറ്റി എന്തോ പറഞ്ഞപ്പോൾ, അമ്മേടെ സഹോദരിമാരുടെ എല്ലാവരുടെയും ഫോട്ടോ വച്ച് ആക്ഷേപിച്ചിരുന്നു.” ”വിമർശനം ഒന്നുമല്ലത്. വൃത്തികേടാണ്. അച്ഛൻ പാർട്ടിയിലോട്ട് ജോയിൻ ചെയ്തതിൽ പിന്നെ അദ്ദേഹം വേറേതോ ആളായ മട്ടിലാണ് ചിലരുടെ പെരുമാറ്റം. ചില അജണ്ടയെ അടിസ്ഥാനമാക്കിയാണ് ഇതെല്ലാം. നമുക്കറിയാം അത്. എന്നാലും അത് വലിയ സുഖമില്ല.”
”ഇപ്പോഴത്തെ ആൾക്കാരെ പോലെ അച്ഛൻ കുറച്ച് അഴിമതിയൊക്കെ കാണിച്ച്, എനിക്കൊരു ഹെലികോപ്റ്ററോക്കെ വാങ്ങിത്തരുന്ന അച്ഛൻ ആയിരുന്നെങ്കിൽ വിമർശനങ്ങളൊക്കെ പോ പുല്ലെന്ന് പറഞ്ഞ് വിട്ടുകളഞ്ഞേനെ. പക്ഷേ അദ്ദേഹം അതൊന്നും ചെയ്യുന്നില്ല. വീട്ടിൽ ഉള്ളത് കൂടി എടുത്ത് പുറത്ത് കൊടുക്കുകയാണ്.അങ്ങനത്തെ ഒരാളെ എന്തെങ്കിലും പറയുന്നത് എനിക്ക് ഇഷ്ടമാകില്ല.
ഇനി ചെറിയൊരു തെറ്റ് ചെയ്താൽ പോലും. ഒരുപാട് പ്ലസ് ഉണ്ട് പുള്ളിക്ക്. മൈനസ് ഒരെണ്ണം എവിടുന്നോ ചികഞ്ഞ് കുഴിച്ചെടുത്ത് പറയുന്നത് അജണ്ട അടിസ്ഥാനമാക്കിയ സാധനമാണ്.”അച്ഛനോട് നേരിട്ട് വന്ന് ആരെങ്കിലും വല്ലതും മോശമായി പറഞ്ഞാൽ അവരുടെ വിധിയാണ്. അങ്ങനെ പൊതുവിൽ ആരും ചെയ്യില്ല. പത്ത് പേര് പറയുമ്പോഴേ പതിനൊന്നാമത്തൊരാൾ ജോയിൻ ചെയ്യിള്ളൂ. ഒറ്റയ്ക്ക് നിന്ന് നട്ടെല്ല് കാണിക്കുന്നവർ വളരെ ചുരുക്കമാണ്.
”സോഷ്യൽ മീഡിയയിൽ കുരയ്ക്കുന്നവർ കൂട്ടം കൂടി നിന്നെ കുരയ്ക്കൂ. ഒറ്റയ്ക്ക് നിന്ന് കുരച്ചാൽ ചിലപ്പോൾ പണികിട്ടും. അങ്ങനെ ഒരാൾക്ക് ഞാൻ മറുപടി കൊടുത്തിരുന്നു. ഒത്തിരി ആലോചിച്ച ശേഷം കൊടുത്ത മറുപടി ആയിരുന്നു അത്” എന്നാണ് ഗോകുൽ സുരേഷ് പറയുന്നത്.