‘സാരിയും മുല്ലപ്പൂവും ‘…കിടിലൻ ലുക്കിൽ ‘മമ്മിത ബൈജു’…!!!

മലയാള സിനിമയിലെ ഒരു മികച്ച യുവ നടിയാണ് മമ്മിത ബൈജു .2017 ൽ പുറത്തിറങ്ങിയ സർവോപരി പാലാക്കാരൻ എന്ന മലയാള സിനിമയിലൂടെയാണ് താരം അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറുന്നത്.

ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ഒരുപാട് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.ചെറിയ വേഷങ്ങൾ ചെയിതു കൊണ്ടാണ് താരം മലയാള സിനിമയിൽ സജീവമായത്.സിനിമയിൽ മാത്രമല്ല താരം ഒരുപാട് ഹിറ്റ് ഷോർട് ഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ സജീവമാകുവാനും താരത്തിന് സാധിച്ചു.

2022 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ സൂപ്പർ ശരണ്യ എന്ന ഒറ്റ സിനിമ കൊണ്ടാണ് താരം മലയാളികളുടെ ഇഷ്ട്ട താരമായി മാറുന്നത്.ഈ സിനിമയിൽ സോനാ എന്ന കഥാപാത്രം മലയാളികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.സിനിമയിലെ നായികയായ അനശ്വരയെക്കാളും മലയാളികൾ താരം അഭിനയിച്ച സോനാ എന്ന കഥാപത്രം ഏറ്റെടുക്കുകയായിരുന്നു.ഈ ഒറ്റ സിനിമകൊണ്ട് തന്നെ താരത്തിന്റെ അഭിനയ ജീവിതം തന്നെ മാറിമറിയുകയായിരുന്നു.

ഇപ്പോൾ ഇതാ താരം തമിഴ് സിനിമയിലും അരങ്ങേറിയിരിക്കുകയാണ്.വൈകാതെ തന്നെ താരത്തിന്റെ ആദ്യ തമിഴ് സിനിമ റീലിസ് ആവും.മലയാളത്തിൽ താരം അവസാനമായി അഭിനയിച്ചത് സൂപ്പർ ഹിറ്റ് ചിത്രമായ പ്രണയ വിലാസം എന്ന സിനിമയിലാണ്.ഈ സിനിമയിലെ പ്രകടനവും മലയാളികൾ ഏറ്റെടുത്തിരുന്നു.അഭിനയത്തിൽ എത്തിയതോടെയാണ് താരം മോഡലിങ്ങിലും സോഷ്യൽ മീഡിയയിലും കൂടുതൽ സജീവമാകുന്നത്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ക്യൂട്ട് ചിത്രങ്ങൾ.സെറ്റ് സാരിയും മുല്ലപ്പൂവും ധരിച്ചു കൊണ്ട് അതീവ സുന്ദരിയായിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.ഇൻസ്റ്റഗ്രാമിൽ മില്യൺ ആരാധകരുണ്ട് താരത്തിന്.വൈറലായ താരത്തിന്റെ ക്യൂട്ട് സ്റ്റൈലിഷ് ചിത്രങ്ങൾ കാണാം.