‘ഗ്ലാമർ ലുക്കിൽ വീണ്ടും ഞെട്ടിച്ച് ..’എസ്തർ അനിൽ’…ഹോട്ടെന്ന് ആരാധകർ…!!!

മലയാള സിനിമയിൽ ബാല താരമായി എത്തുകയും പിന്നീട് മുന്നിര താരങ്ങളായി മാറിയ ഒരുപാട് താരങ്ങളുണ്ട് നമ്മുടെ മലയാള സിനിമയിൽ.അത്തരത്തിൽ ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ സജീവമായ താരമാണ് എസ്തർ അനിൽ.2010 ൽ പുറത്തിറങ്ങിയ നല്ലവൻ എന്ന മലയാള സിനിമയിൽ ബാല താരമായിട്ടാണ് താരത്തിന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്.ആദ്യ സിനിമയ്ക്ക് ശേഷം പിന്നീട് ചില സിനിമയിലും താരം ബാല താരമായി അഭിനയിച്ചിട്ടുണ്ട്.എന്നാൽ താരത്തെ മലയാളികളുടെ ഇഷ്ട്ട താരമാക്കി മാറ്റിയത് മോഹൻലാൽ നായകനായി എത്തിയ ത്രില്ലെർ ഡ്രാമ ചിത്രമായ ദൃശ്യം എന്ന സിനിമയ്ക്ക് ശേഷമാണ്.

ദൃശ്യത്തിൽ മോഹൻലാലിന്റെ മകളുടെ വേഷമാണ് താരം സിനിമയിൽ ചെയ്തത്.ഈ ഒറ്റ സിനിമ കൊണ്ട് താരത്തിന്റെ അഭിനയ ജീവിതം തന്നെ മാറിമറിയുകയായിരുന്നു.ഇതിന്റെ കന്നട തമിഴ് പതിപ്പുകളിലും താരം തന്നെയാണ് അഭിനയിച്ചത്.ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിൽ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക് കന്നട സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.അഭിനയത്രി മാത്രമല്ല താരം ഒരു അവതാരക കൂടിയാണ്.

മലയാളത്തിൽ അവസാനമായി താരം അഭിനയിച്ചത് ജാക്ക് ആൻഡ് ജിൽ എന്ന സിനിമയിലായിരുന്നു.ഈ സിനിമയിയ്ക്ക് ശേഷം തമിഴലിൽ പുറത്തിറങ്ങിയ Vindhya Victim Verdict V3 എന്ന സിനിമയിലാണ് താരം അഭിനയിച്ചത്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ആരാധകരുടെ ഇഷ്ട്ട താരമാക്കി മാറ്റുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഗ്ലാമർ ലുക്കിൽ എത്തിയിരിക്കുകയാണ് താരം.ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.താരം കൂടുതലായും തന്റെ ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റാക്കാറുള്ളത്.ഒരുപക്ഷേ ഈ ഒരു പ്രായത്തിൽ ഒരുപാട് സൈബർ അക്രമണങ്ങൾ നേരിട്ട ഒരു താരവും എസ്തർ ആയിരിക്കും.വൈറലായ താരത്തിന്റെ ഫോട്ടോസ് കാണാം.