പിള്ളേരെ കുറച്ചൂടെ മര്യാദ പഠിപ്പിക്കണം എന്നായിരുന്നു അന്നത്തെ കമന്റുകൾ, ആളുകൾ അവരെ അങ്ങനെ ജഡ്ജ് ചെയ്യുന്നത് കാണുമ്പോൾ സങ്കടമാണ്- സാന്ദ്ര തോമസ്

മലയാളികളുടെ പ്രിയ താരമാണ് നിർമ്മാതാവും അഭിനേത്രിയുമാണ് സാന്ദ്ര തോമസ്. 1991ൽ ബാലതാരമായി അഭിനയം ആരഭിച്ച സാന്ദ്ര, ആമേൻ, സക്കറിയായുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. വിവാഹത്തോടെ ഒരു ബ്രേക്ക് എടുത്ത സാന്ദ്ര വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ്. മലയാളസിനിമയിൽ പുതിയ പ്രൊഡക്‌ഷൻ കമ്പനിയുമായി എത്തിയിരുന്നു. സാന്ദ്രാ തോമസ് പ്രൊഡക്‌ഷൻ കമ്പനി എന്നാണ് നിർമാണക്കമ്പനിയുടെ പേര്.

അടുത്തിടെയായിരുന്നു സാന്ദ്ര ചാനല്‍ നിര്‍ത്തിയത്. മക്കളുടെ സ്വകാര്യത പരിഗണിച്ചാണ് ഇങ്ങനെയൊരു തീരുമാനമെന്നും സാന്ദ്ര വ്യക്തമാക്കിയിരുന്നു. കുട്ടികളായി തന്നെ അവര്‍ വളരട്ടെ, അതിനുള്ള എല്ലാവിധ സ്വാതന്ത്ര്യവും അവര്‍ക്ക് കൊടുക്കുന്നുണ്ട്. അനാവശ്യ നിയന്ത്രണങ്ങളൊന്നുമില്ല. നേരത്തെ അഭിമുഖങ്ങളില്‍ അവരെയും കൊണ്ടുവരാറുണ്ടായിരുന്നു. കുട്ടികളെ മര്യാദ പഠിപ്പിക്കണമെന്നുള്ള കമന്റുകള്‍ വന്ന് തുടങ്ങിയതോടെയാണ് അത് നിര്‍ത്തിയത്.

എന്റെ സഹോദരിയായിരുന്നു ആദ്യം യൂട്യൂബ് ചാനല്‍ തുടങ്ങിയത്. നിനക്ക് വേറെ പണിയൊന്നുമില്ലേ എന്നായിരുന്നു ഞാന്‍ അവളോട് ചോദിച്ചത്. എനിക്ക് വേണ്ടി നീയെന്തെങ്കിലും കണ്ടന്റ് ചെയ്യൂ എന്ന് പറഞ്ഞിരുന്നു. അവള്‍ക്ക് വേണ്ടി ഞാന്‍ പിള്ളേരുടെ കൂടെയായി വീഡിയോ ചെയ്യുകയായിരുന്നു. അത് വൈറലായി. അതിന് ശേഷം എല്ലാവരും തങ്കക്കൊലുസ് എവിടെ എന്ന് ചോദിച്ച് തുടങ്ങിയത്. പോസിറ്റീവായി എന്റെ പിള്ളേര്‍ ആളുകളെ ഇന്‍ഫ്‌ളുവന്‍സ് ചെയ്യുന്നുണ്ടെന്ന് മനസിലാക്കിയപ്പോഴാണ് കൂടുതല്‍ വീഡിയോ ചെയ്ത് തുടങ്ങിയത്.

അവര്‍ക്ക് നാല് വയസ് കഴിഞ്ഞപ്പോഴാണ് ഇനി അധികം വീഡിയോ ഇടണ്ട. ഇനിയുള്ള ലൈഫ് എല്ലാവരും കാണേണ്ട കാര്യമില്ല. അവര്‍ക്ക് അവരുടേതായ പ്രൈവസി വേണമെന്ന് തീരുമാനിച്ചത്. അമ്മയുടെ കണ്ടന്റ് ക്രിയേഷനിലൂടെയല്ല അവര്‍ അറിയപ്പെടേണ്ടത്. അവരുടെ കഴിവുകളിലൂടെ വേണം അവരെ ലോകം അറിയാന്‍. അങ്ങനെയാണ് വീഡിയോ ചെയ്യുന്നത് നിര്‍ത്തിയത്. അവരുടേതായ സ്വാതന്ത്ര്യത്തില്‍ വളരുന്നവരാണ് അവര്‍. വലിയ ആള്‍ക്കാരെപ്പോലെയായിരിക്കും ചിലപ്പോള്‍ അവര്‍ റിപ്ലൈ ചെയ്യുന്നത്. കുഞ്ഞുവായില്‍ വലിയ വര്‍ത്തമാനമെന്ന് പറഞ്ഞ് ആളുകള്‍ അവരെ ജഡ്ജ് ചെയ്‌തേക്കും.

ഒരു ഇന്റര്‍വ്യൂന് ഞാന്‍ പിള്ളേരെയും കൊണ്ട് പോയിരുന്നു. കുത്സു ഇങ്ങനെയാണ്, തങ്കം അതാണ്, പിള്ളേരെ കുറച്ചൂടെ മര്യാദ പഠിപ്പിക്കണം എന്നൊക്കെയായിരുന്നു കമന്റുകള്‍. ഇനി പിള്ളേരേയും കൊണ്ട് അഭിമുഖത്തിന് പോവില്ലെന്ന് അതോടെ ഞാന്‍ തീരുമാനമെടുത്തു. ആളുകള്‍ അവരെ അങ്ങനെ ജഡ്ജ് ചെയ്യുന്നത് കാണുമ്പോള്‍ സങ്കടമാണ്. മീഡിയയുടെ മുന്നില്‍ ഇങ്ങനെ നില്‍ക്കണമെന്നൊക്കെ എനിക്ക് വേണമെങ്കില്‍ പറഞ്ഞ് കൊടുക്കാം. ഞാനെന്തിനാണ് അങ്ങനെ ചെയ്യുന്നത്. അവര്‍ അവരായി തന്നെ നില്‍ക്കട്ടെ. കുറച്ച് കഴിയുമ്പോള്‍ അവരുടെ ക്യാരക്ടര്‍ സെറ്റായിക്കോളും.

അവര്‍ക്ക് ഒത്തിരി പേരുടെ സ്‌നേഹമാണ് സോഷ്യല്‍മീഡിയയിലൂടെ കിട്ടിയത്. ഹേറ്റിലേക്ക് എത്താനുള്ള സമയമായിട്ടില്ല. ഇനിയും ഞാന്‍ വീഡിയോ തുടര്‍ന്നാല്‍ അത് ഹേറ്റിലേക്ക് പോവും. പിള്ളേരെ മര്യാദ പഠിപ്പിക്കാന്‍ പറയും എന്നോട്. അവരുടെ പ്രൈവസി ശ്രദ്ധിക്കേണ്ട സമയമാണ്. അതിനാലാണ് ഇനി ചാനല്‍ നിര്‍ത്താമെന്ന് തീരുമാനിച്ചത്.