മലയാളത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി തകർപ്പൻ വിജയം നേടിയ ചിത്രമാണ് അഥർവ്വം. ഷിബു ചക്രവർത്തിയുടെ തിരക്കഥയിൽ ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത അഥർവ്വം 1989 ൽ ആണ് പുറത്ത് വരുന്നത്. അക്കാലത്ത് തെന്നിന്ത്യൻ സിനിമയിലെ മാദക റാണി സിൽക്ക് സ്മിത ഒരു മുഴുനീള വേഷത്തിൽ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് അഥർവ്വം.
ഡെന്നിസ് ജോസഫിന്റെ കഥയ്ക്ക് ഷിബു ചക്രവർത്തി തിരക്കഥയൊരുക്കി 1989 ജൂൺ ഒന്നിന് ആണ് അഥർവ്വം തിയേറ്ററുകളിൽ എത്തുന്നത്. ആഭിചാരം, മന്ത്രവാദം തുടങ്ങിയ വിഷയങ്ങളെ പ്രമേയമയക്കുന്ന ചിത്രത്തിൽ പൂർണ നഗ്നയായി സിൽക്ക് സ്മിത അതിൽ അഭിനയിക്കുന്നുണ്ട്. ആഭിചാരക്രിയക്കായി സിൽക്ക് സ്മിത മമ്മൂട്ടിക്ക് മുന്നിൽ പൂർണ നഗ്നയായി നിൽക്കുന്ന ഈ രംഗം പൂർണമനസ്സോടെ സിൽക്ക് സ്മിത ചെയ്യാൻ തയ്യാറായ കാര്യം വർഷങ്ങൾക്ക് ശേഷം തുറന്നു പറയുകയാണ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന വേണു ബി നായർ. അത്തരം ഒരു രംഗത്തെക്കുറിച്ച് സിൽക്ക് സ്മിതയോട് പറയാൻ സംവിധായകനായ ടെന്നിസ് ജോസഫിനും വേണുവിനും ബുദ്ധിമുട്ടായിരുന്നു.
ഇക്കാര്യത്തിൽ എന്ത് ചെയ്യണമെന്ന് കരുതി ഇരിക്കുമ്പോൾ സിൽക്ക് സ്മിത വന്നു കാര്യം എന്താണെന്ന് അന്വേഷിക്കുകയുണ്ടായി. എന്നാൽ നടിയോട് ഇക്കാര്യം പറയാൻ തയ്യാറാവാതെ ഡെന്നിസ് ജോസഫ് അവിടെ നിന്നും പോയി. തുടർന്ന് നടിയോട് ആ രംഗത്തെ കുറിച്ച് പറയുന്നത് വേണു ആയിരുന്നു. ആ രംഗത്തെ കുറിച്ച് പറഞ്ഞു കഴിഞ്ഞപ്പോൾ ഇത് നേരത്തെ തന്നെ പറയാമായിരുന്നില്ലേ എന്നായിരുന്നു സ്മിത പറഞ്ഞ മറുപടി.
നേരത്തെ പറഞ്ഞിരുന്നെങ്കിൽ ആ രംഗത്തിനു അനുസരിച്ചുള്ള വസ്ത്രം ധരിച്ചുകൊണ്ട് ഷൂട്ടിങ്ങിന് വരാമായിരുന്നു എന്നും സിൽക്ക് സ്മിത പറയുകയുണ്ടായി. ആ രംഗത്തിൽ പൂർണ നഗ്നയായി സിൽക്ക് സ്മിത അഭിനയിച്ചു. എന്നാൽ അങ്ങനെ അഭിനയിക്കുവാൻ ഒരു വ്യവസ്ഥ മുന്നോട്ടു വെക്കുകയായിരുന്നു താരം. പൂർണ നഗ്ന ആയിട്ടുള്ള രംഗം ചിത്രീകരിക്കുമ്പോൾ അവിടെ അധികമാരും ഉണ്ടാകരുത് എന്നായിരുന്നു സിൽക്ക് സ്മിത മുന്നോട്ടു വെച്ച ഡിമാന്റ്.
താരത്തിന്റെ വ്യവസ്ഥ പ്രകാരം മമ്മൂട്ടി ഉൾപ്പെടെ ആ രംഗത്തിൽ വളരെ അത്യാവശ്യമുള്ള കുറച്ചു പേർ മാത്രമായി ഷൂട്ട് നടത്തുകയായിരുന്നു. 1980കളിൽ നിരവധി ചിത്രങ്ങളിൽ ഐറ്റം ഡാൻസുകളിലും ചെറിയ വേഷങ്ങളിലും തെന്നിന്ത്യൻ സിനിമാ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു സിൽക്ക് സ്മിത. തെലുങ്ക്, തമിഴ്, മലയാളം, കന്നട തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുള്ള സിൽക്ക് സ്മിത ബോളിവുഡിലും സാന്നിധ്യം അറിയിക്കുകയുണ്ടായി.
17 വർഷം നീണ്ട അഭിനയ ജീവിതത്തിനിടെ 450 ഓളം സിനിമകളിൽ അഭിനയിച്ച താരം, ഒരു പ്രശസ്ത നടിയുടെ ടച്ചപ്പ് ആർട്ടിസ്റ്റായി സിനിമയിൽ എത്തി പിന്നീട് ചെറിയ വേഷങ്ങളിലൂടെ അഭിനയ രംഗത്തേക്ക് ചുവട് വെക്കുകയായിരുന്നു. മലയാള സംവിധായകൻ ആന്റണി ഈസ്റ്റ്മാൻ ആണ് താരത്തിന് സ്മിത എന്ന പേര് നൽകുന്നത്. അക്കാലത്തെ സിൽക്ക് സ്മിതയുടെ ഐറ്റം നമ്പറുകൾ ബോക്സ് ഓഫീസിൽ വമ്പൻ വിജയം കൊയ്തു. അതേ സമയം സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി 2011ൽ ഏക്താ കപൂർ നിർമിച്ച ചിത്രം ആയിരുന്നു ദി ഡിർട്ടി പിക്ച്ചർ. വിദ്യ ബാലൻ ആയിരുന്നു ചിത്രത്തിലെ നായിക. ഈ ചിത്രത്തിലെ അവിസ്മരണീയ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡും വിദ്യ കരസ്ഥമാക്കുകയുണ്ടായി.