മറ്റുള്ളവരെ ആകർഷിക്കാൻ അല്ല ഞാൻ വസ്ത്രം ധരിക്കുന്നത്! സ്റ്റൈലിഷ് ആയിരിക്കാൻ വേണ്ടിയാണ്

2004ൽ റിലീസ് ആയ മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഷംനാ കാസിം. നടിയായും ഡാൻസറായും മോഡലായും താരം തിളങ്ങിയിട്ടുണ്ട്. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലും ആയി നിരവധി സിനിമകളാണ് താരം ചെയ്തിട്ടുള്ളത്. മലയാളികളുടെ പ്രിയതാരമാണ് ഷംനാ കാസിം. സമൂഹമാധ്യമങ്ങളിൽ വളരെയധികം സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

നിരവധി റിയാലിറ്റി ഷോകളിൽ അവതാരകയായും, ഗസ്റ്റായും, ജഡ്ജായും, കണ്ടെസ്റ്റന്റ് ആയി ഒക്കെ താരം എത്തിയിട്ടുണ്ട്. മഞ്ഞു പോലൊരു പെൺകുട്ടി, ഹൃദയത്തിൽ സൂക്ഷിക്കാൻ, ജൂനിയർ സീനിയർ, ഡിസംബർ, പച്ചക്കുതിര, ഭാർഗവചരിതം മൂന്നാം ഖണ്ഡം, എന്നിട്ടും, ഒരുവൻ, അലിഭായ്, ഫ്ലാഷ്, കോളേജ് കുമാരൻ, മകരമഞ്ഞ്, ചട്ടക്കാരി, 6 സുന്ദരിമാരുടെ കഥ, രാജാധിരാജ, മിലി, ഒരു കുട്ടനാടൻ ബ്ലോഗ്, ആനക്കള്ളൻ, മധുര രാജ, വൃത്തം എന്നിങ്ങനെ നിരവധി മലയാളം ചിത്രങ്ങളിലും, ശ്രീ മഹാലക്ഷ്മി, കൊടൈക്കനാൽ, ജോഷ്, ദ്രോഹി, അവുനു എന്നിങ്ങനെ തമിഴിലും തെലുങ്കിലും കന്നടയിലും ആയി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.

2019ലെ ശബരിമല സ്വാമി അയ്യപ്പൻ എന്ന ടെലിവിഷൻ സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്. കൂടാതെ തമിഴിലും തെലുങ്കിലും ആയി നാലോളം വെബ് സീരീസിലും താരം അഭിനയിച്ചു. എല്ലാ അവാർഡും ഫംഗ്ഷനുകളിലും താരത്തിന്റെതായി നിരവധി ഡാൻസ് പെർഫോമൻസുകൾ ഉണ്ടായിരിക്കും. മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഷംന. സ്റ്റൈലിഷ് ലുക്കിൽ അതീവ സുന്ദരിയായി എത്തിയിരിക്കുന്ന താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

മലയാള സിനിമ പ്രേമികൾക്ക് ഒത്തിരി ഇഷ്ടമുള്ള ഒരു നടിയാണ് ഷംന കാസിം. ഒരു നടി എന്ന നിലയിൽ മാത്രമല്ല നല്ലൊരു ഡാൻസർ എന്ന നിലയിലും ഷംന തിളങ്ങിയിട്ടുണ്ട്. ഷംന ഡാൻസിലൂടെ ആണ് മലയാളികൾക്ക് മുന്നിൽ ശ്രദ്ധിക്കപ്പെട്ടത്. ഒരുപാട് സിനിമകളിൽ നിരവധി വേഷങ്ങളിൽ ഷംന എത്തിയിട്ടുണ്ട്. ഒരുപാട് മികച്ച കഥാപാത്രങ്ങൾ ചെയ്ത കയ്യടി നേടുകയും ചെയ്ത താരമാണ് ഷംന കാസിം. മലയാളി പ്രേക്ഷകരും തെന്നിന്ത്യൻ പ്രേക്ഷകരും ഒരുപോലെ നെഞ്ചിലേറ്റുന്ന താരമാ