വീണ്ടും കാമുകൻ നൽകിയ ജ്യൂസ് കുടിച്ച് അഭിത എന്ന പെൺകുട്ടി മരിച്ചു.

കാമുകൻ നൽകിയ ജ്യൂസ് കുടിച്ച് 19 വയസ്സുകാരി മരിച്ചു .കന്യാകുമാരി നിദ്രവിലയിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ അഭിതയുടെ മരണം കൊ ലപാതകമാണെന്ന് ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് കുടുംബം. വാവര സ്വദശി 19 വയസ്സുകാരിയായ അഭിതയുടെ മരണത്തിലാണ് കുടുംബം ദുരൂഹത ആരോപിക്കുന്നത്.

അഭിതയുടെ മാതാവിൻറെ പരാതിയിൽ നിദ്രവിള പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം. കാമുകൻ വിഷം കലർത്തി നൽകിയ ശീതള പാനീയം കുടിച്ചാണ് അഭിതയുടെ മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.

സ്ലോ ബോയ്സൺ പോലുള്ള ദ്രാവകം അബിതയുടെ ഉള്ളിൽ ചെന്നതായും കരൾ പൂർണമായും തകർന്ന നിലയിലായിരുന്നു എന്നും ഡോക്ടർ പറഞ്ഞുവെന്ന് അമിതയുടെ മാതാവ് പോലീസിനോട് പറഞ്ഞു. നിദ്രവിള സ്വദേശിയുമായി അബിത പ്രണയത്തിലായിരുന്നു. ഇവർ തമ്മിൽ രണ്ടു വർഷത്തിലേറെ പ്രണയത്തിലായിരുന്നു എന്ന് അബിതയുടെ അമ്മ പരാതിയിൽ പറയുന്നു. മകളെ വിവാഹം ചെയ്യാമെന്ന് യുവാവ് വാഗ്ദാനം നൽകിയിരുന്നു. സെപ്റ്റംബറിൽ യുവാവ് അബിതയുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറി.

തുടർന്ന് അഭിതയേ ഒഴിവാക്കാനായി വി ഷം കലർത്തിയ ശീതള പാനീയം നിർബന്ധിച്ചു കുടിപ്പിച്ചു എന്നാണ് കുടുംബം ആരോപിക്കുന്നത്. പാറശ്ശാലയിലെ ബിഎസ് സി വിദ്യാർത്ഥി ഷാരോണിനെ കൊ ലപ്പെടുത്തിയതിന് സമാനമായാണ് അഭിതയേ കാമുകൻ കൊ ലപ്പെടു ത്തിയത് എന്നും കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞ സെപ്റ്റംബർ ഏഴിന് അഭിതയെ കാണണമെന്ന് യുവാവ് പറഞ്ഞതിനെത്തുടർന്ന് ഇവർ തമ്മിൽ കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയിൽ കാമുകൻ ശീതള പാനീയത്തിൽ വിഷം കലർന്നതായി കുടുംബം ആരോപിക്കുന്നു. ദിവസങ്ങൾക്ക് ശേഷം വയറുവേദനയെ തുടർന്ന് മാർത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അസുഖം ഭേദമാകാത്തതിനെ തുടർന്ന് തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ചികിത്സയിൽ ആയിരിക്കെ നവംബർ അഞ്ചിന് അഭിത മരിച്ചു.