ആദ്യമായി അണ്ണുവിന്റെ കൂടെ, എന്റെ ചേട്ടന്റെ കൂടെ പെർഫോം ചെയ്യുകയാണ്, സന്തോഷം പങ്കിട്ട് അഭിരാമി സുരേഷ്

മലയാളികൾക്ക് സുപരിചിതയമാണ് അഭിരാമി സുരേഷ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം വിമർശനങ്ങളെ വകവയ്ക്കാറേയില്ലാ. ബിഗ് ബോസ് സീസൺ രണ്ടിലെ മത്സാരാർത്ഥിയായിരുന്നു താരം. സഹോദരിയും ഗായികയുമായി അമൃത സുരേഷിനൊപ്പമാണ് അഭിരാമി ബിഗ്‌ബോസിലെത്തിയത്.

ഇപ്പോളിതാ ഗോപി സുന്ദറിനും അമൃതയ്ക്കുമൊപ്പമായി സ്റ്റേജ് ഷോ ചെയ്തതിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചേട്ടോണ്ടയ്ക്കും ചേച്ചോണ്ടയ്ക്കുമൊപ്പമുള്ള ആദ്യത്തെ ട്രിപ്പ് എന്ന ക്യാപ്ഷനോടെയായാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

ആദ്യമായി ഞാൻ അണ്ണുവിന്റെ കൂടെ, എന്റെ ചേട്ടന്റെ കൂടെ പെർഫോം ചെയ്യുകയാണ്. സത്യം പറഞ്ഞാൽ ഭയങ്കര പേടിയുണ്ട്. പക്ഷേ, ചേട്ടൻ പേടിപ്പിക്കാതെയാണ് പാടിപ്പിക്കുക. പാപ്പുവിനെ ഞങ്ങൾ ശരിക്കും മിസ് ചെയ്യുന്നുണ്ട്. കുടുംബ ഫോണിലൂടെയായാണ് പാപ്പു വിളിക്കുന്നതെന്നും അഭിരാമി വ്യക്തമാക്കിയിരുന്നു.

ഞങ്ങളുടെ തങ്കത്തിനെ കണ്ടോ, ദാ വേറൊരു തങ്കം. അഭിയോണ്ട വ്‌ളോഗ് ഷൂട്ട് ചെയ്യുകയാണെന്നും അഭിരാമി പാപ്പുവിനോട് പറഞ്ഞിരുന്നു. പാപ്പുവിന് ചില സ്വീറ്റ് കുറുമ്പുകളുണ്ട്. നമ്പറൊന്നുമില്ലാതെ അവൾക്കൊരു ഫോണുണ്ട്. അമ്മയുടെ വാട്‌സാപ്പ് എടുത്ത് അവൾ ഗ്രൂപ്പുണ്ടാക്കും. എന്നിട്ട് ഞങ്ങൾക്ക് ടാസ്‌ക്ക് ഒക്കെ തരും. ഓരോ ദിവസങ്ങളിൽ ഓരോ കാര്യം ചെയ്യണം. ഇങ്ങനെയാണ് അവൾ ഞങ്ങളുടെ വഴക്കുകളൊക്കെ സോർട്ട് ചെയ്യുന്നത്. ഒരു ഗായികയെന്ന നിലയിൽ എനിക്ക് ലഭിച്ച മികച്ച അവസരമാണ് ഇത്. ഐസ്‌ക്രീം കഴിക്കാൻ നോക്കിയ അമൃതയെ ഗോപി സുന്ദർ ശാസിക്കുന്നതും വീഡിയോയിൽ കാണിച്ചിരുന്നു.