ഇരട്ടകുട്ടികളെ ഒറ്റക്കെടുത്ത് സുമ ജയറാം, എയർപോട്ടിൽ നിന്നുള്ള ചിത്രം വൈറൽ

90കളിലെ മലയാള സിനിമയിൽ ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് സുമ ജയറാം. ചെറിയ വേഷങ്ങൾ ആണെങ്കിൽ പോലും ശ്രദ്ധിക്കപ്പെടുന്ന തന്നെയായിരുന്നു അവയിൽ ഏറെയും. 2018 ലാണ് ബാല്യ കല സുഹൃത്ത് ലല്ലുഷ് ഫിലിപ്പ് മാത്യുവുമായുള്ള സുമയുടെ വിവാഹം നടക്കുന്നത്. സുമയുടെ വിവാഹത്തിനു ഫഹദ് ഫാസിൽ അടക്കമുള്ള താരങ്ങളും പങ്കെടുത്തിരുന്നു.

അടുത്തിടെയാണ് ഇരട്ട കണ്മണികൾ ഇവരുടെ ജീവിതത്തിലേക്കെത്തിയത്. രണ്ട് ആൺകുട്ടികളാണ് സുമയ്ക്കും ലല്ലുവിനും ജനിച്ചത്. ആൻ്റണി ഫിലിപ് മാത്യു, ജോർജ്ജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുഞ്ഞുങ്ങൾക്ക് താരം പേര് നൽകിയിരിക്കുന്നത്. ഭർത്താവിൻ്റെ അച്ഛൻ പാലാത്ര തങ്കച്ചൻ മരിച്ചതിൻ്റെ പതിനാറാം വാർഷികത്തിലാണ് തങ്ങൾക്ക് ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചതെന്നും വലിയ സന്തോഷമാണെന്നും സുമ പറഞ്ഞിരുന്നു.

ഇപ്പോഴിതാ കുഞ്ഞുങ്ങളുടെ ആദ്യത്തെ ഫ്‌ളൈറ്റ് യാത്രയെ കുറിച്ച് പറഞ്ഞ് എത്തിയിരിയ്ക്കുകയാണ് നടി. ഭർത്താവിനും മക്കൾക്കും ഒപ്പം ബാഗ്ലൂരിലെ ഫ്‌ളാറ്റിലെത്തി എന്ന സന്തോഷമാണ് സുമ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരിയ്ക്കുന്നത്. എയർപോർട്ടിൽ നിന്നുള്ള ഒരു ഫോട്ടോയും ബാലഗ്ലൂരിൽ ഫ്‌ളാറ്റിന് മുന്നിൽ നിൽക്കുന്ന ഒരു ഫോട്ടോയുമാണ് സുമ പങ്കുവച്ചിരിയ്ക്കുന്നത്.

ചിത്രത്തിൽ സുമ കുഞ്ഞുങ്ങളെയും എടുക്കുന്നത് ഒരു പ്രത്യേക ആകർഷമാണ്. ഭർത്താവ് കൂടെ ഉണ്ടാവുമ്പോഴും സുമ തന്നെയാണ് രണ്ട് മക്കളെയും എടുത്തിരിക്കുന്നത്.

2013 ൽ, മുപ്പത്തിയേഴാം വയസ്സിലാണ് സുമയുടെ വിവാഹം കഴിഞ്ഞത്. ലല്ലുഷ് ഫിലിപ് പാലത്തറയാണ് സുമയുടെ ഭർത്താവ്. ചെറുപ്പം മുതലേ ഒന്നിച്ച് കളിച്ച് വളർന്നവരാണ് ലല്ലുഷും സുമയും. പത്ത് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് ദമ്പതികൾക്ക് കുഞ്ഞുങ്ങൾ ജനിച്ചത്