മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന റിയാലിറ്റി ഷോ ആയ ബിഗ് ബോസില്‍ കളി മുറുകുകയാണ്. ബിഗ് ബോസ് മലയാളം ഒന്നാമത്തെ സീസണ് അതിഗംഭീരമായി അവസാനിച്ചപ്പോള്‍ അതിലേറെ ജനകീയമാണ് രണ്ടാം സീസണും വന്നത്. പക്ഷെ രണ്ടാമത്തെ സീസണ് കൊറോണ കാരണം പകുതിയില്‍ വെച്ച് നിര്‍ത്തുകയായിരുന്നു. ഇപ്പോള്‍ മൂന്നാം സീസണ് ആയി പോയ്ക്കോണ്ടിരിക്കുന്നത്. സിനിമയില്‍ ഉളളവരും മിനിസ്ക്രീനില്‍ ഉള്ളവരും സജീവമായി ഷോയില്‍ പങ്കെടുക്കുന്നുണ്ട്.
മലയാളത്തിലെ താരരാജാവ് മോഹന്‍ലാല്‍ ആണ് ഷോയുടെ അവതാരകന്. നടിയും, ഗായകിയും, ഫെമിനിസ്റ്റ് ചിന്താഗതിക്കാരിയുമായ, രേവതി സമ്പത്ത് ബിഗ് ബോസിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍മീഡിയയില്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. കുറിപ്പ് വായിക്കാം :
ഈ ‘ബിഗ്ഗ് ബോസ്സ്’ എന്ന മാലിന്യം കണ്ണില്‍പ്പെടുമ്പോഴൊക്കെ മനസിലാകത്തൊരു കാര്യമുണ്ട്.
ഈ മോഹന്‍ലാല്‍ അയാള്‍ക്ക് തോന്നിയതൊക്കെ വിളിച്ചു പറയുന്നത് കേട്ട് കണ്ടെസ്റ്റന്റ്സ് ‘അയ്യോ ലാലേട്ടാ ‘എന്ന മട്ടില്‍ പേടിച്ചു വിറച്ചിരിക്കേണ്ട കാര്യമെന്താണ്. ആര്‍ക്കും നാക്കില്ലേ.ഇവര്‍ക്കൊക്കെ പറയാനുള്ളത്, അത് തെറ്റോ ശരിയോ, അയാളുടെ മുഖത്ത് നോക്കി വാ തുറന്ന് പറയണം സ്വന്തം നിലപാടുകള്‍. മോഹന്‍ലാല്‍ വരുന്നതും വിരട്ടല്‍ തുടങ്ങും, പിന്നെ എല്ലാവരും അങ്ങേരെ പ്ലീസ് ചെയ്യാനുള്ള ശ്രമങ്ങളില്‍ ആണ്. ഒരു തവണയെങ്കിലും മിസ്റ്റര്‍ മോഹന്‍ലാല്‍ വായില്‍ തോന്നുന്നത് വിളിച്ചു പറയാന്‍ തുടങ്ങുന്ന സമയത്ത്, ‘നിര്‍ത്തടോ, ഞാന്‍ പറയുന്നത് താന്‍ ആദ്യം മുഴുവന്‍ കേള്‍ക്ക് മോഹന്ലാലെ, എന്നിട്ട് ബാക്കി സംസാരിക്ക് ‘എന്ന് ബിഗ്ഗ് ബോസ്സിന്റെ ചരിത്രത്തില്‍ ഏതെങ്കിലും കണ്ടെസ്റ്റന്റ്സ് പറയുമോ ആവോ.