നീലപ്പട്ടില്‍ തിളങ്ങി നവ്യ നായര്‍ !!! ചിത്രങ്ങള്‍ സ്വീകരിച്ച് സോഷ്യല്‍മീഡിയ

മലയാളത്തിന്റെ പ്രിയപ്പെട്ട നടി നവ്യ നായരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നു. നീലപ്പട്ടില്‍ തിളങ്ങിയാണ് നവ്യ നായര്‍ ഇത്തവണ ചിത്രത്തില്‍ എത്തിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായി എത്തിയത്. ‘ഇത്ര സുന്ദരിയായി അടുത്തൊന്നും കണ്ടിട്ടില്ലെ’ന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.

പൃഥ്വി രാജ് നായകനായി എത്തിയ ‘നന്ദനം’ എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നവ്യ. ചിത്രത്തിലെ ബാലമണി എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചിരുന്നത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജ്ജീവമായ നവ്യ നായര്‍ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി എല്ലായ്‌പ്പോഴും പങ്കുവയ്ക്കാറുണ്ട്. നവ്യ ഇപ്പോള്‍ പങ്കുവെച്ച പുത്തന്‍ ചിത്രങ്ങളും ചുരുങ്ങിയ സമയം കൊണ്ടാണ് വൈറല്‍ ആയി മാറിയത്.

അമല്‍ അജിത് കുമാറാണ് നവ്യയെ മേക്കപ്പ് ചെയ്ത് ഇത്ര സുന്ദരിയാക്കിയിരിക്കുന്നത്.ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് 3LEAF Photography ആണ്യ.ശബരി നാഥാണ് നവ്യയെ സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. ശീമാട്ടിയ്ക്കാണ് നടി നവ്യ സാരി ക്രെഡിറ്റ് നല്‍കിയിരിക്കുന്നത്, ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം താരം ഒരുത്തി എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്താല്‍ ഒരുങ്ങിയിരിക്കുകയാണ്. വിവാഹ ശേഷം താരം വിദേശത്തായിരുന്നു താമസം. ഭര്‍ത്താവ് ബിസിനസ് കാരനായ സന്തോഷാണ്. താരത്തിന് ഒരു മകനാണ് ഉള്ളത്.