മഹാലക്ഷ്മി വീണ്ടും ഇതാ ക്യാമറയ്ക്ക് മുന്നില്‍ !!!

ദിലീപിന്റെയും കാവ്യയുടെയും മകള്‍ മഹാലക്ഷ്മി വീണ്ടും ഇതാ ക്യാമറയ്ക്ക് മുന്നില്‍. മകളുടെ ഫോട്ടോ വളരെ വിരളമായേ സോഷ്യല്‍മീഡിയയില്‍ വരാറുള്ളു, ഏററവും പുതിയ ചിത്രം വന്നിരിക്കുന്നത് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്നാണ് ദീലിപിന്റെ തോളില്‍ ചാഞ്ഞ് കിടക്കുന്ന കുഞ്ഞും അരികില്‍ കാവ്യയേയും കാണാം. ചിത്രത്തില്‍ ഇത്തവണയും മഹാലക്ഷ്മിയുടെ മുഖം വ്യക്തമല്ല. പൊതു വേദികളില്‍ ദിലീപിനും കാവ്യയ്ക്കും ഒപ്പം മകള്‍ മീനാക്ഷി വരാറുണ്ടെങ്കിലും മഹാലക്ഷ്മി ഉണ്ടാവാറില്ല.

മകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുമില്ല. അടുത്തിടെ മകളെ കൈയ്യിലെടുത്ത് നില്‍ക്കുന്ന മറ്റൊരു ചിത്രവും പുറത്ത് വന്നിരുന്നു. ദിലീപിന്റെ അരികിലായി നില്‍ക്കുന്ന കാവ്യയേയും ചിത്രത്തില്‍ കാണാം. പക്ഷെ അന്നും ചിത്രത്തില്‍ മഹാലക്ഷ്മിയുടെ മുഖം വ്യക്തമായല്ല കാണിച്ചിരിക്കുന്നത്.. ആരോടോ സംസാരിച്ച് നില്‍ക്കുന്ന രീതിയിലാണ് ചിത്രം പുറത്ത് വന്നത്. ചിത്രം ചുരുങ്ങിയ സമയം കൊണ്ട് വൈറല്‍ ആയിരുന്നു. അടുത്തായി താരങ്ങള്‍ നിരവധി ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം കവര്‍ന്ന. അടുത്തിടെ നടന്ന നാദിര്‍ഷയുടെ മകളുടെ വിവാഹ ദിനത്തില്‍ ഏറ്റവും തിളങ്ങിയത് ദിലീപിന്റെ കുടുംബമായിരുന്നു.

നാദിര്‍ഷയുടെ മകളുടെ വിവാഹ ചടങ്ങില്‍ മഹാ ലക്ഷ്മി പങ്കെടുത്തിരുന്നില്ല. കൈ നിറയെ ചിത്രങ്ങളുമായാണ് ദിലീപ് മലയാള സിനിമയ്ക്ക് ഇപ്പോഴും മുന്നേറികൊണ്ടിരിക്കുന്നത്. കോമഡി എന്റര്‍ടെയ്നര്‍ സിനിമകള്‍ അടക്കം ദിലീപിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ദിലീപിന്റെ ആരാധക ഗ്രൂപ്പുകളില്‍ അടക്കം പുതിയ ചിത്രം പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുമായി എത്തിയത്.