വന്ദേഭാരതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്‌ക്കൊപ്പം എംഎൽഎ കെ.കെ ശൈലജയും; ചിത്രം പങ്കുവച്ച് മേജർരവി

കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപിയ്ക്കും മുൻ മന്ത്രി കെ കെ ശൈലജയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ച് സംവിധായകൻ മേജർ രവി. വന്ദേ ഭാരതിൽ വച്ചായിരുന്നു ഈ അപ്രതീക്ഷിത കൂടിക്കാഴ്ച. ‘കേന്ദ്രമന്ത്രിയായതിന് ശേഷം എസ്ജി (സുരേഷ് ഗോപി)യുമായുള്ള എന്റെ ആദ്യ കൂടിക്കാഴ്ച വന്ദേ ഭാരതിൽ. ഒരു വലിയ ആലിം​ഗനത്തോടെ എസ്ജിയെ അഭിനന്ദിക്കുന്നു. പിന്നെ കെ കെ ശൈലജ ടീച്ചറേയും അപ്രതീക്ഷിതമായി കണ്ടുമുട്ടി. ഈ നിമിഷത്തെ ഇഷ്ടപ്പെടുന്നു. ജയ് ഹിന്ദ്’ – എന്നാണ് മേജർ രവി ഇവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്. ‌

സുരേഷ് ​ഗോപിയും കെ കെ ശൈലജയും ഇത്തവണ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. സുരേഷ് ​ഗോപി തൃശൂരിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോൾ കെ കെ ശൈലജ വടകരയിൽ ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടു.

അതേ സമയം ഏഴുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഇടവേളക്ക് ശേഷം ‘ഓപ്പറേഷൻ റാഹത്ത്’ എന്ന ചിത്രത്തിലൂടെ സംവിധാന രം​ഗത്തേക്ക് മടങ്ങിയെത്തുകയാണ് മേജർ രവി. ശരത് കുമാറാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.