ടോക്കിയോയിൽ അവധി ആഘോഷിച്ച് ടോവിനോ തോമസ്, പരമ്പരാഗത ജാപ്പാനീസ് വസ്ത്രങ്ങൾ അണിഞ്ഞ കുടുംബ ചിത്രം വൈറൽ

സിനിമാതിരക്കുകൾക്ക് ഇടയ്ക്ക് അവധി നൽകി കുടുംബസമേതം യാത്ര പോവാൻ ഇഷ്ടപ്പെടുന്ന താരങ്ങളിലൊരാളാണ് ടൊവിനോ തോമസ്. സകുടുംബം ശ്രീലങ്കയിൽ അവധിക്കാലം ആഘോഷിക്കാൻ പോയ ടൊവിനോയുടെ ചിത്രങ്ങൾ അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ, ജപ്പാനിലെ ടോക്കിയോയിൽ നിന്നുള്ള ഒരു ഫാമിലി ചിത്രം പങ്കുവയ്ക്കുകയാണ് ടൊവിനോ തോമസ്. പരമ്പരാഗത ജാപ്പാനീസ് വസ്ത്രങ്ങൾ അണിഞ്ഞ ടൊവിനോയേയും കുടുംബത്തേയുമാണ് ചിത്രങ്ങളിൽ കാണാനാവുക. ഇതാര് ടൊവിനോ ചാനോ? എന്നാണ് ആരാധകർ തിരക്കുന്നത്.

ഭാര്യ ലിഡിയയും മക്കളായ ഇസ, തഹാൻ എന്നിവരെയും ചിത്രത്തിൽ കാണാം. ജാപ്പാനീസ് വേഷത്തിൽ തിളങ്ങുകയാണ് ഏവരും. തന്റെ വിജയങ്ങളിലും കുടുംബത്തെ ചേർത്തു പിടിക്കുന്ന താരങ്ങളിലൊരാളാണ് ടൊവിനോ. ഭാര്യയും കുട്ടികളും മാത്രമല്ല, ടൊവിനോയുടെ യാത്രകളിൽ പലപ്പോഴും അച്ഛനും അമ്മയും സഹോദരനും സഹോദരിയും കുടുംബവുമൊക്കെ കൂടെയുണ്ടാവാറുണ്ട്.

ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ‘നടികർ’ ആണ് ടൊവിനോയുടേതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രം. തിയേറ്ററിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രം നേടിയത്.