മോഡലിംഗിന്റെ ഗ്ലാമർ ലോകത്തിൽ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്ന നായികയാണ് നടി ശ്വേതാ മേനോൻ. മലയാളികൾക്കിടയിൽ സൂപ്പർ മോഡൽ എന്ന പദം പരിചയപ്പെടുത്താൻ ശ്വേതാ മേനോൻ വരേണ്ടി വന്നു. മലയാളത്തിലും ബോളിവുഡിലുമായി ശ്വേതാ ബിഗ് സ്ക്രീനിൽ പ്രത്യക്ഷപെട്ടു. മലപ്പുറം സ്വദേശികളുടെ മകളെയാണ് ജനനമെങ്കിലും, ശ്വേത രാജ്യത്തിന്റെ പല കോണുകളിലായി ശ്വേത പഠനം പൂർത്തിയാക്കി
പിതാവ് നാരായണൻകുട്ടി ഇന്ത്യൻ എയർ ഫോഴ്സിലെ ഉദ്യോഗസ്ഥനായിരുന്നു. അടിസ്ഥാനപരമായി കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് ശ്വേത. അത് കണ്ടാണ് ശ്വേത വളർന്നതും. എന്നാൽ അടുത്തിടെയായി ശ്വേത ബി.ജെ.പിയിലേക്ക് എന്ന അഭ്യൂഹങ്ങൾ ശക്തി പ്രാപിച്ചു തുടങ്ങിയിരിക്കുന്നു
ഈ വർഷത്തിന്റെ തുടക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിലെ സ്ത്രീ ശക്തി പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ ക്ഷണിക്കപ്പെട്ട താരങ്ങളിൽ ഒരാൾ നടി ശ്വേതാ മേനോൻ ആയിരുന്നു. പ്രധാനമന്ത്രി ലക്ഷദ്വീപ് വിനോദസഞ്ചാരത്തിൽ കൈക്കൊണ്ട തീരുമാനത്തിൽ അനുഭാവപൂർവം പ്രതികരിച്ച വ്യക്തി കൂടിയാണ് ശ്വേതാ മേനോൻ
‘കാൻ ചാനലിന്’ നൽകിയ അഭിമുഖത്തിൽ ഈ രണ്ടു വിഷയങ്ങളിലും ശ്വേത തന്റെ നിലപാട് വ്യക്തമാക്കുന്നു. ലക്ഷദ്വീപ് വിഷയത്തിൽ, താനൊരു മുൻ സൈനികന്റെ മകൾ എന്ന നിലയിലാണ് പ്രതികരിച്ചതെന്ന് ശ്വേത. അച്ഛൻ ജോലി ചെയ്തിരുന്ന ഇടമാണ്. രാജ്യത്തിനകത്ത് ടൂറിസം വളരണം എന്ന് അതിയായി ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്ന് ശ്വേതാ മേനോൻ
‘സ്ത്രീശക്തി’ പരിപാടിയിലേക്ക് ക്ഷണം ലഭിച്ചു എന്ന കാര്യവും ശ്വേത നിഷേധിക്കുന്നില്ല. താൻ അന്ന് ദുബായിയിൽ വെക്കേഷൻ ആഘോഷിക്കുന്ന സമയമാണ്. പരിപാടി നടക്കുന്ന ദിവസം വൈകുന്നേരം മാത്രമാണ് തന്റെ റിട്ടേൺ വിമാനം എത്തിച്ചേരേണ്ടിയിരുന്നത്
സ്ത്രീശക്തിയിൽ പങ്കെടുക്കാൻ സാധിച്ചില്ല എങ്കിലും, അതേദിവസം വൈകുന്നേരം താൻ തൃശൂരിലെ മറ്റൊരു പരിപാടിയിൽ ചീഫ് ഗസ്റ്റ് ആയി എത്തിയത് തീർത്തും യാദൃശ്ചികം എന്നും ശ്വേതാ മേനോൻ. അതിനപ്പുറം അതിലൊന്നും ഇല്ല എന്ന് ശ്വേത. എന്നാലും തന്റെ രാഷ്ട്രീയം പറയാൻ ശ്വേത മറന്നില്ല
പാർട്ടി ഏതായാലും രാജ്യമാണ് തനിക്ക് മുഖ്യം എന്ന് ശ്വേത. ആ രാജ്യം ആരാണോ നയിക്കുന്നത് അവർക്കു പിന്തുണ നൽകുകയാണ് തന്റെ രീതിയെന്ന് ശ്വേത. ജീവിതത്തിൽ ഒന്നും പ്ലാൻ ചെയ്തത് പോലെയല്ല സംഭവിച്ചത് എന്നതിനാൽ നാളെയെന്ത് എന്ന് പറയാൻ സാധിക്കില്ലെന്നും ശ്വേത വ്യക്തമാക്കി