പ്രായം വെറും നമ്പർ മാത്രം, മലയാളികളെ മയക്കി രേഖ, കിടിലൻ ചിത്രങ്ങൾ‌ കാണാം

തൊണ്ണൂറുകളില്‍ മലയാളികളുടെ പ്രിയനായികയായിരുന്നു രേഖ. ഏയ് ഓട്ടോ, റാംജിറാവു സ്പീക്കിംഗ്, ദശരഥം തുടങ്ങി ഒട്ടേറെ സിനിമകളില്‍ നായികയായി എത്തിയ താരം വിവാഹശേഷം സിനിമയില്‍ നിന്നും മാറിനിന്നിരുന്നെങ്കിലും 2005 ല്‍ ഉടയോന്‍ എന്ന സിനിമയിലൂടെ വീണ്ടും അഭിനയ രംഗത്ത് തിരിച്ചെത്തിയിരുന്നു. ഇപ്പോഴിതാ സാരിയില്‍ സുന്ദരിയായിട്ടുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

പിങ്ക് കോട്ടൻ സിൽക്ക് സാരിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. സാരിയുടെ ബോർഡറിലും ബോഡിയിൽ ചിലയിടങ്ങളും സിൽവർ ലേസ് വർക്ക് ചെയ്തിരിക്കുന്നു. സാരിക്കിണങ്ങുന്ന വിധത്തിലുള്ളതാണ് ആക്സസറീസ്

സിൽവര്‍ വളകളും ഹെവി ഹാങ്ങിങ് കമ്മലുകളുമാണ് താരം അണിഞ്ഞിരിക്കുന്നത്. സമൂഹമാധ്യമത്തിലെത്തിയ താരത്തിന്റെ ചിത്രങ്ങൾക്കു താഴെ ഹൃദ്യമായ നിരവധി കമന്റുകളും എത്തി. ‘എന്തൊരു അഴകാണ്’ എന്നായിരുന്നു ചിത്രത്തിനു താഴെ ചിലർ കമന്റ് ചെയ്തത്. മമ്മി സുന്ദരിയായിരിക്കുന്നു എന്നായിരുന്നു മറ്റൊരു കമന്റ്. ദശരഥത്തിലെ ആനിയെ മലയാളി എങ്ങനെ മറക്കും? എന്നു ചോദിച്ചവരും നിരവധിയാണ്.

പ്രായമായെങ്കിലും എലഗന്റ് സാരി ലുക്കില്‍ എന്തൊരു അഴകാണെന്നും ദശരഥത്തിലെ ആനിയേയും ഏയ് ഓട്ടോയിലെ സുധിയുടെ മീനുക്കുട്ടിയേയും മലയാളികള്‍ക്ക് മറക്കാനാവില്ലെന്നും പറയുന്നവര്‍ അനവധിയാണ്.