ഞാൻ സ്‌കൂളിലാണ് പോകുന്നതെന്നും ക്രേസി ഹെയർസ്റ്റൈൽ മത്സരമല്ലെന്നും മമ്മിയോട് ആരെങ്കിലും പറയൂ. നിങ്ങൾക്ക് ഇത് ഇഷ്ടപ്പെട്ടോ?’ നില

മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള താരമാണ് പേളി മാണി. പേളി മാത്രമല്ല, ഭർത്താവ് ശ്രീനിഷും മക്കളായ നിലയും നിതാരയുമെല്ലാം സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ്.

ജനിച്ച ദിവസം മുതൽ പേളിയുടെ ആരാധകർക്ക് സുപരിചിതയാണ് നിലയും നിറ്റാരയും. നിലയുടെ ജീവിതത്തിലെ ഓരോ മൈൽസ്റ്റോണുകളും പേളി ആരാധകരുമായി പങ്കിടാറുണ്ട്. ആദ്യദിവസം പ്ലേ സ്കൂളിൽ പോയ നിലയുടെ ചിത്രങ്ങളും പേളി പങ്കുവെച്ചിരുന്നു.

നിലയ്ക്കും നിറ്റാരയ്ക്കും സ്വന്തമായി ഇൻസ്റ്റാഗ്രാം അക്കൗണ്ടും ക്രിയറ്റ് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ,പ്ലേസ്കൂളിൽ പോകാൻ ഒരുങ്ങിയ നിലയുടെ മുടിയിൽ പുത്തൻ ഹെയർസ്റ്റയിൽ പരീക്ഷണത്തിലാണ് പേളി.

നിലയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പേളി പങ്കുവെച്ചിരിക്കുന്നത്. ‘ഞാൻ സ്‌കൂളിലാണ് പോകുന്നതെന്നും ക്രേസി ഹെയർസ്റ്റൈൽ മത്സരമല്ലെന്നും മമ്മിയോട് ആരെങ്കിലും പറയൂ. നിങ്ങൾക്ക് ഇത് ഇഷ്ടപ്പെട്ടോ?’ എന്ന ക്യാപ്ഷനൊപ്പമാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

ഹെയർസ്റ്റയിൽ മാത്രമല്ല, നിലുവിന് കളർഫുൾ ലഞ്ച് ബോക്സ് കൊടുക്കുന്നതും ഇപ്പോൾ പേളിയുടെ പുതിയ റുട്ടീനായി മാറിയിരിക്കുകയാണ്. ഇതിന്റെ ചിത്രങ്ങളും പേളി പങ്കുവെക്കാറുണ്ട്.