ബോളിവുഡിലെ പ്രിയങ്കരിയായ നായിക ദീപിക പദുക്കോൺ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ്.ഇപ്പോഴിതാ ദീപികയും ഭർത്താവും നടനുമായ രൺവീർ സിങ്ങും ഇരുവരുടെയും ആദ്യത്തെ കുഞ്ഞിന് വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. സമൂഹമാധ്യമങ്ങളിലൂടെ ആയിരുന്നു താരങ്ങൾ സന്തോഷവാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്. സെപ്റ്റംബറിൽ കുഞ്ഞ് പിറക്കുമെന്നാണ് താരദമ്പതികൾ ആരാധകരെ ഇപ്പോൾ അറിയിച്ചത്.അതിനിടയ്ക്കാണ്. നിറവയറിലുള്ള ദീപികയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ ആകർഷിച്ചത്. ബോളിവുഡ് മാധ്യമങ്ങൾ അടക്കം ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
യെല്ലോ നിറത്തിലുള്ള ഗൗൺ ധരിച്ചു നിൽക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. മിനിമൽ മേക്കപ്പ് ലുക്കിലാണ് താരം എത്തിയത്. സെലിബ്രിറ്റുകൾ അടക്കം നിരവധി പേരാണ് ചിത്രങ്ങൾക്ക് കമൻറ് നൽകി.
അതിനിടയ്ക്കാണ് ദീപിക യഥാർഥത്തിൽ ഗർഭിണിയാണോയെന്നും വയർ കെട്ടിവെച്ച് വന്നതാണോയെന്നും ആളുകൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് കമന്റുകൾ എഴുതിയത്. വാടക ഗർഭപാത്രം വഴിയായിരിക്കാം നടി അമ്മയാകുന്നതെന്നും ഇക്കാര്യം മറച്ചുവെയ്ക്കാൻ ഗർഭിണിയാണെന്ന് പറഞ്ഞ് കബളിപ്പിക്കുകയാണെന്നും ആളുകൾ തെറ്റിദ്ധരിച്ചുകൊണ്ട് കമന്റുകൾ എഴുതിയിരുന്നു. ഇതോടെ ദീപികയെ പിന്തുണച്ച് നിരവധി പേർ സമൂഹമാധ്യമത്തിൽഎത്തി . ബോളിവുഡ് താരം ആലിയ ഭട്ട് ഉൾപ്പെടെയുള്ളവർ ദീപികയ്ക്കുവേണ്ടി സോഷ്യൽ മീഡിയയിലൂടെ സംസാരിച്ചു.