വയോധികയായ അമ്മയെ ചേർത്തുപിടിച്ച് കുശലാന്വേഷണം നടത്തി മോഹൻലാൽ, മോൻ പോകുവാണോ, വീട്ടിൽ വന്നാല്‍ താറാവ് കറി തരാമെന്ന് സ്ന്ഹവും

പ്രായഭേദമന്യേ മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് മോഹൻലാൽ. മോഹൻലാലും ആരാധകരും തമ്മിലുള്ള കുശലാന്വേഷണങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ മോഹൻലാൽ നായകനാകുന്ന പുതിയ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള രസകരമായൊരു വീഡിയോ ആണ് ശ്രദ്ധനേടുന്നത്.

ഷൂട്ട് കഴിഞ്ഞ് തിരികെ മടങ്ങാനായി വാഹനത്തിനരികിലേക്ക് നടക്കുന്ന മോഹൻലാലിന് അരികിലേക്ക് ഒരു പ്രായമായ സ്ത്രീ എത്തുകയാണ്. മോഹൻലാലിന്റെ കടുത്ത ആരാധികയായ ഇവർ താരത്തെ കാണാനായി ലൊക്കേഷനിൽ എത്തിയതായിരുന്നു.

ഈ അമ്മയെ ചേർത്തു പിടിച്ച് നടന്നു വരുന്ന മോഹൻലാലിന്റെ വീഡിയോയാണ് വൈറലാകുകുന്നത്. ഷൂട്ടിങ് കഴിഞ്ഞ് പോകുവാണോ എന്ന അമ്മയുടെ ചോദ്യത്തിന്, ഞങ്ങളെ പറഞ്ഞ് വിടാൻ ധൃതി ആയോ എന്നാണ് ലാലേട്ടൻ രസകരമായി മറുപടി പറയുന്നത്. തന്നെ വീട്ടിലേക്ക് ക്ഷണിച്ച അമ്മ, താറാവ് കറി ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞുവെന്നും വീഡിയോയിൽ മോഹൻലാൽ പറയുന്നുണ്ട്.

ആരാധികയായ അമ്മയെ, വീണ്ടും കാണാമെന്ന് പറഞ്ഞ് സന്തോഷത്തോടെയാണ് മോഹൻലാൻ യാത്രയാക്കിയത്. ഷൂട്ടിങ് ഒന്ന് രണ്ട് ദിവസം കൂടി ഉണ്ടാകുമെന്നും ലാലേട്ടൻ പറയുന്നുണ്ട്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലായി വൈറലായ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.