മമ്മൂട്ടി അടക്കം ഉപേക്ഷിച്ച ആ ചിത്രം മോഹൻലാൽ ഏറ്റെടുക്കുന്നത് ഇങ്ങനെ

മലയാളത്തിൽ വളരെ കുറഞ്ഞ സിനിമകൾ മാത്രം സംവിധാനം ചെയ്തിട്ടുള്ള സംവിധായകരുടെ ലിസ്റ്റിലുള്ള ഒരു വ്യക്തിയാണ് ബ്ലസി എന്നാൽ ചെയ്തിട്ടുള്ള ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ എന്നും ഓർമ്മിച്ചു നിൽക്കുന്ന മനോഹരമായ ചിത്രങ്ങളുമാണ് മോഹൻലാൽ നായകനായി എത്തിയ പ്രണയം എന്ന ചിത്രം ഈ ചിത്രം ഒരിക്കലും പ്രേക്ഷകർക്ക് മറക്കാൻ സാധിക്കില്ല എന്ന് പറയുന്നതാണ് സത്യം അത്രത്തോളം മികച്ചരംഗങ്ങൾ ഉൾപ്പെടുത്തിയാണ് ഈ ചിത്രം ശ്രദ്ധ നേരിട്ടുള്ളതാണ് ഈ ചിത്രത്തെക്കുറിച്ച് ഒരു സിനിമ ഗ്രൂപ്പിൽ വരുന്ന കുറിപ്പാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് ഈ കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ

കാസനോവയുടെ സെറ്റിൽ വെച്ചാണത്രെ ബ്ലെസ്സി മോഹൻലാലിനോട് പ്രണയത്തിൻറെ കഥ പറയുന്നത് . അച്ചുതമേനോൻ്റെ വേഷം ആയിരുന്നു ചർച്ചയിൽ , അയാളുടെ വീക്ഷണത്തിൽ മെനഞ്ഞ കഥ .മമ്മൂട്ടിയേയും എസ്.പിബിയേയുമൊക്കെ ആദ്യം ചെന്നുകണ്ടെങ്കിലും കഥാപാത്രത്തിൻറെ യൗവനം ചെയ്യേണ്ട ഒരു വിഷയമുള്ളതിനാൽ ഇരുവരും കയ്യൊഴിഞ്ഞു .കഥ കേട്ട ഉടനെ ലാലേട്ടനും ഒന്നു ചിന്തിച്ചു . പെട്ടെന്ന് തന്നെ അദ്ദേഹം മാത്യൂസിനെക്കുറിച്ച് ചോദിച്ചു . ആ വേഷം ഞാൻ ചെയ്തോട്ടേന്ന് ചോദിച്ചു . Leonard Cohen എന്ന കനേഡിയൻ സിംഗറുടെ Am your man എന്ന സോംഗ് ഉം പുള്ളിക്ക് പറഞ്ഞു കൊടുത്തു.. ഒട്ടും പ്രതീക്ഷിക്കാതിരുന്ന ട്വിസ്റ്റിൽ ബ്ലെസ്സിയും ആകാംക്ഷാഭരിതനായി കഥ തിരിഞ്ഞു മാത്യൂസ് ബ്ലെസ്സിയുടെ മനസിൽ വലുതാവാൻ തുടങ്ങി
സംഭാഷണങ്ങളും പശ്ചാത്തലവും വരെ വേറെ നിലവാരത്തിലായി..

ഗ്രേസിനോട് “am your man” എന്ന് പറയാൻ എന്തുകൊണ്ടും അർഹനായി തോന്നുംവിധം സ്ക്രീനിൽ അച്ചുതമേനോനേക്കാളും ആഴത്തിൽ മാത്യൂസ് അടയാളപ്പെടുത്തപ്പെട്ടു ഒരു ഭാഗം മാത്രം ചലിക്കുന്ന ശരീരം,പാതിവശം ചരിഞ്ഞ ചുണ്ടുകൾ സ്ഥുടത നഷ്ടപ്പെട്ട ശബ്ദം..ഓരോഫ്രെയ്മിലും കവിതപോലെ സംസാരിക്കുന്നഒരു മനുഷ്യൻ..ഇദ്ദേഹത്തിന് പക്ഷാഘാതം വന്നിട്ടില്ലെന്നോ
മുപ്പതുവർഷം കോളേജിൽ ഫിലോസഫി പഠിപ്പിച്ചിലെന്നോ ഒരു നിമിഷം പോലും ചിന്തിക്കാനാവാത്ത വിധമുള്ള പകർന്നാട്ടം..

“ശരീരത്തിന് ആരോഗ്യമുള്ളിടത്തോളം കാലം അവർക്കങ്ങനെ ചിന്തിക്കാനേ ആവൂ നമ്മളെപ്പോലെ ചിന്തിക്കണമെങ്കിൽ നമ്മളുടെ നിലയിലാവണം ..ഒരു തുരുത്തിലകപ്പെട്ട അവസ്ഥ””ജീവിതം സ്വപ്നത്തേക്കാൾ സുന്ദരമാണ്
ജീവിക്കാനറിയാമെങ്കിൽ” മാത്യൂസ് പറഞ്ഞു കൊണ്ടേയിരിക്കുന്നു ഒന്നോർത്താൽ ഇതൊരു കാലം തെറ്റിപ്പിറന്ന കലാസൃഷ്ടിയാണെന്ന് തോന്നും..ഏതുഭാഷയിലേക്കും തർജമ സാധ്യമായ ഒ.ടി.ടി കാലത്ത് ജനിച്ചിരുന്നെങ്കിൽ ,ഒരുപക്ഷേ പാൻഇന്ത്യൻതലത്തിൽ ചർച്ചയായേക്കാവുന്ന
ഫീൽഗുഡ് സിനിമകളുടെ തലപ്പത്തേക്ക് നിസ്സംശയം എത്തുമായിരുന്ന ഒന്ന് എപ്പോൾ കണ്ടാലും അറിയാതെ കണ്ണു നനയ്ക്കുന്ന ഒന്ന്.
@getroshy