163 ജോലിക്കാർ 1905 മണിക്കൂർ പണിയെടുത്ത സാരി, മെറ്റ് ഗാലയിൽ തിളങ്ങി ആലിയ ഭട്ട്, ചിത്രങ്ങൾ കാണാം

മെറ്റ ഗാലയിൽ ദേശി പ്രിൻസസിനെ പോലെ തിളങ്ങി ആലിയ ഭട്ട്. ഇതു രണ്ടാമത്തെ തവണയാണ് ആലിയ മെറ്റ ഗാല വേദിയിലെത്തുന്നത്. മിന്റ് ഗ്രീൻ നിറത്തിലുള്ള സബ്യസാചി സാരിയാണ് ആലിയ ധരിച്ചത്. 163 ഓളം ജോലിക്കാർ 1905 മണിക്കൂറുകൾ എടുത്താണ് ഈ സാരിയൊരുക്കിയത്.

വിലപിടിച്ച മുത്തുകൾ, ബീഡ് വർക്ക്, ഫ്രിഞ്ച് വർക്കുകൾ, ഹാൻഡ് എംബ്രോയ്ഡറി, ഫ്ളോറൽ ഡിസൈനുകൾ എന്നിവയാൽ സാരി അലങ്കരിക്കപ്പെട്ടു. ‘ഗാർഡൻ ഓഫ് ടൈം’ എന്ന തീമിലാണ് സാരിയൊരുക്കിയത്. അനിത ഷ്രോഫ് അദജാനിയ ആയിരുന്നു ആലിയയുടെ സ്റ്റൈലിസ്റ്റ്.

കയ്യില്‍ നിറയെ വ്യത്യസ്തമായ മോതിരങ്ങളും കാണാം. സാരി നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ട 163 കരകൗശല വിദഗ്ധര്‍ക്കും അവര്‍ നന്ദി പറഞ്ഞു. സാരി വളരെ മനോഹരമായിരിക്കുന്നു എന്നാണ് ആലിയ പങ്കുവച്ച വീഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റുകള്‍.

23 അടി നീളമുള്ള സാരി നിര്‍മ്മിക്കാന്‍ 163 കരകൗശല വിദഗ്ധര്‍ 1965 മണിക്കൂര്‍ എടുത്തുവെന്ന് ആലിയ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതു രണ്ടാമത്തെ തവണയാണ് ആലിയ മെറ്റ ഗാല വേദിയിലെത്തുന്നത്. ‘ഗാർഡൻ ഓഫ് ടൈം’ എന്ന തീമിലാണ് സാരിയൊരുക്കിയത്. അനിത ഷ്രോഫ് അദജാനിയ ആയിരുന്നു ആലിയയുടെ സ്റ്റൈലിസ്റ്റ്