നിന്നെ ഞാൻ പ്രസവിച്ചിട്ടില്ലായിരിയ്ക്കാം, പക്ഷെ ഒരു തരി പോലും സ്‌നേഹം കുറയില്ല, ഡിംപിളിന്റെ നാത്തൂൻ

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമാണ് ഡിംപിൾ റോസ്. ഇപ്പോൾ നടി അഭിനയ രംഗത്ത് സജീവമല്ല. സോഷ്യൽ മീഡിയയിലും യൂട്യൂബിലുമൊക്കെയായി സജീവമാണ് നടി. ഡിംപിൾ റോസ് പങ്കിടുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. കുഞ്ഞതിഥികളുടെ വരവിനെ കുറിച്ചും പിന്നീട് സംഭവിച്ചതുമെല്ലാം ഡിംപിളും കുടുംബാംഗങ്ങളും തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ആൻസൺ ഫ്രാൻസിസാണ് ഭർത്താവ്. അടുത്തിടെയായിരുന്നു മകന്റെ ഒന്നാം പിറന്നാൾ.

ഡിംപിൾ റോസിന്റെ നാത്തൂൻ ഡിവൈൻ ക്ലാരയും സോഷ്യൽ മീഡിയയിൽ താരമാണ്. ഡിവൈൻ പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. അങ്ങനെ ഇപ്പോഴിതാ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റുമായി എത്തിയിരിയ്ക്കുകയാണ് ഡിപിളിന്റെ സഹോദരൻ ഡോണിന്റെ ഭാര്യ ഡിവൈൻ.

ഡിപിളിന്റെ കുഞ്ഞിനെ കെട്ടിപ്പിടിച്ച് കിടക്കുന്ന ഫോട്ടോയാണ് പങ്കുവച്ചിരിയ്ക്കുന്നത്. നിന്നെ ഞാൻ പ്രസവിച്ചിട്ടില്ലായിരിയ്ക്കാം. പക്ഷെ അതുകൊണ്ട് ഒരു തരി പോലും സ്‌നേഹം കുറയില്ല’ എന്ന് പറഞ്ഞുകൊണ്ടാണ് ഡിവൈൻ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്.

അഞ്ചര മാസത്തിൽ പ്രസവിച്ച കുഞ്ഞാണ് ഡിംപിളിന്റെ പാച്ചു. ഇരട്ട കുഞ്ഞുങ്ങളായിരുന്നു. ഒരാളെ മാത്രമേ ഡിപിളിന് കിട്ടിയുള്ളൂ. അതുകൊണ്ട് തന്നെ പാച്ചൂട്ടൻ ഡിപിളിന്റെ ആരാധകർക്കും സ്പെഷ്യലാണ്. തന്റെ കുഞ്ഞിന് ഒപ്പം തന്നെ ഡിവൈൻ പാച്ചൂസിനെയും കളിപ്പിയ്ക്കുന്നതും താലോലിയ്ക്കുന്നതുമായ ഫോട്ടോകളും വീഡിയോകളും ഇതിന് മുൻപും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.