വിവാഹ മോചനത്തിന് പിന്നാലെ ​ഗോവൻ ബീച്ചിൽ അടിച്ചുപൊളിച്ച് അമ്മ, കയറി വാ മകളെ എന്ന് കമന്റ് ചെയ്ത് മകൾ

നടി മഞ്ജു പിള്ളയുടെ ഏക മകളാണ് ദയ. അമ്മയുടെ ബെസ്റ്റ് ഫ്രണ്ടും ഈ മകൾ തന്നെ. മഞ്ജു പുത്തൻ ഫ്ലാറ്റ് വാങ്ങിയപ്പോഴും വീടിന്റെ സ്വീകരണമുറിയുടെ ചുമരിൽ മകളെ ചേർത്തുപിടിച്ച അമ്മയുടെ ഒരു വലിയ ചിത്രം കാണാൻ സാധിച്ചു. ജീവിതത്തിലെ സന്തോഷങ്ങളെ വെറുതെ വിടാത്ത പ്രകൃതക്കാരിയാണ് മഞ്ജു പിള്ള

ഗോവയിലെ ബീച്ചിൽ അടിച്ചുപൊളിക്കുന്ന തന്റെ ചിത്രങ്ങൾ മഞ്ജു പിള്ള ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു. ജീവിതം അതിന്റെ പൂർണതയിൽ ജീവിക്കുന്നു എന്നാണ് മഞ്ജുവിന്റെ ക്യാപ്‌ഷൻ. നിരവധിപേർ മഞ്ജുവിന്റെ ചിത്രങ്ങളിൽ കമന്റ് ചെയ്തു.

മഞ്ജുവിനെ സ്നേഹിക്കുന്നവർ പോസ്റ്റ് ചെയ്ത കമന്റുകൾ എല്ലാത്തിലും മഞ്ജു സന്തോഷത്തോടെ പ്രതികരിച്ചു. ഇപ്പോൾ എവിടെയാണ് എന്ന ചോദ്യത്തിന് തിരികെ തിരുവനന്തപുരത്തെത്തി എന്നും മറുപടിയുണ്ട്. എന്നാൽ മകൾ ദയ പോസ്റ്റ് ചെയ്ത കമന്റിന് ഒരിത്തിരി പ്രത്യേകത കൂടുതലുണ്ട്

‘കയറിവാ മകളേ’ എന്നാണ് ദയ കമന്റ് ചെയ്തത്. ‘പിന്നല്ല’ എന്ന് ഒറ്റവാക്കിൽ മഞ്ജു മറുപടി ഒതുക്കി. മകൾ വിദേശപഠനത്തിനു പോയപ്പോൾ അമ്മയും മകളും കൂടിയുള്ള ഒരു ചിത്രം മഞ്ജു കയ്യിൽ ടാറ്റുവായി പതിപ്പിച്ചിരുന്നു