ശാരീരികമായി ആണായി ജനിച്ചെങ്കിലും മാനസികമായി സ്ത്രീയായാണ് ഞാൻ വളർന്നത്, ചേച്ചിയുടെ പീരിയഡ്സ് ആഘോഷ വേളയിൽ പേലും ഞാൻ കരഞ്ഞു- രഞ്ജു രഞ്ജിമാർ
ട്രാൻസ്ജന്റർ സമൂഹത്തിന് വേണ്ടി മുന്നിട്ടിറങ്ങിയ ആളാണ് രഞ്ജു രഞ്ജിമാർ. തുടർച്ചയായുള്ള പരിശ്രമത്തിലൂടെയും പ്രതികരണത്തിലൂടെയും സമൂഹത്തിൽ പിൻതള്ളപ്പെട്ട തന്നെ പോലുള്ളവരെ രഞ്ജു മുന്നോട്ട് കൊണ്ടു വന്നു. ഒപ്പം സ്വയം വളരുകയും ചെയ്തു. ഇപ്പോളിതാ കുടുംബത്തെക്കുറിച്ച് പറയുകയാണ് രഞ്ജു. കുറേ വർഷം കുട്ടികളില്ലാതിരുന്ന ശേഷമാണ് അമ്മ ചേച്ചിയെ പ്രസവിച്ചത്. അതിന്റെ പേരിലാണ് അമ്മ അച്ഛന്റെ വീട്ടിൽ നിന്നും പോന്നത്. എന്റെ അച്ഛന്റെ കുടുംബം ആരാണെന്ന് പോലും അറിയില്ല. കൊല്ലത്ത് ഒരു ഷോപ്പിൽ ഒരുമിച്ച് നിന്നാൽ പോലും അറിയില്ല. അമ്മയുടെ ബന്ധുക്കളെയേ […]