ചാനലുകൾ വേണ്ട എന്ന് പറഞ്ഞാൽ ബിനു വീട്ടിൽ വായി നോക്കി ഇരിക്കേണ്ടി വരും- സന്തോഷ് പണ്ഡിറ്റ്

സ്റ്റാർ മാജിക് പരിപാടിയിൽ സന്തോഷ് പണ്ഡിറ്റിനെ വിളിച്ച് അപമാനിച്ചു എന്ന് ആരോപണം വലിയ ചർച്ചയിലാണ് ചെന്നെത്തിയത്. നിരവധി പേർ സന്തോഷ് പണ്ഡിറ്റിനെ അനുകൂലിച്ച് രംഗത്ത് എത്തുകയും ചെയ്തു. ഇതിന് പിന്നാലെ നടനും മിമിക്രി താരവുമായ ബിനു അടിമാലിയെ കുറിച്ച് സ്റ്റാർ മാജിക്കിൽ നിന്ന് തന്നെ സന്തോഷ് പണ്ഡിറ്റ പറഞ്ഞ കാര്യങ്ങൾ വിവാദമായിരുന്നു.

ഇപ്പോഴിതാ നടന്ന സംഭവത്തെക്കുറിച്ച് മനസ് തുറക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. വാക്കുകളിങ്ങനെ, സ്റ്റാർ മാജിക് എന്ന് ഷോയിൽ എന്റെ പുതിയ സിനിമയിലെ ‘പെണ്ണ് കെട്ടി കഴിഞ്ഞാൽ ജീവിതം’ എന്ന പാട്ട് ഗജനി എന്ന സിനിമയിലെ സുട്രും വിഴി സൂടാരെ എന്ന പാട്ടിന്റെ കോപ്പിയടിയാണ് എന്ന് ചൊറിയാൻ തുടങ്ങി. ഞാൻ ചെയ്ത പാട്ടുകൾ എല്ലാം കോപ്പിയടിയാണ് എന്ന് പറഞ്ഞു. അത് വിവരമില്ലായ്മയാണ് എന്ന് പറയാൻ പറ്റില്ല, മനപൂർവ്വം ചെയ്തതാണ്. അവര് പറഞ്ഞ കാര്യത്തിന് ഞാൻ വിശദീകരണം നൽകാൻ പോലും അനുവദിച്ചില്ല. പിന്നെ എനിക്ക് കിട്ടിയ ഒരു അവസരം ഞാൻ ഉപയോഗിച്ചു. ചിലപ്പോൾ സംഭവിച്ചു പോയതാവാം, എന്നിരുന്നാലും അത് വിളിച്ച് വരുത്തി അപമാനിച്ചത് പോലെ തന്നെയായിരുന്നു

സ്റ്റാർ മാജിക് നല്ല എന്റർടൈനിങ് ആയ പ്രോഗ്രാം തന്നെയാണ്, എനിക്ക് അതിൽ അഭിപ്രായ വ്യത്യാസം ഒന്നും ഇല്ല. എന്നാൽ ചിലപ്പോൾ കൈവിട്ടു പോയേക്കാം, തുടർച്ചയായി പാട്ട് പാടി എന്നെ കളിയാക്കുമ്പോൾ ഷോ ഡയറക്ടർക്ക് അത് നിർത്താനുള്ള അവസരം ഉണ്ടായിരുന്നു. അല്ലെങ്കിൽ രണ്ട് ഭാഗത്തെയും പരിഗണിച്ച് ആ ഭാഗം എഡിറ്റ് ചെയ്ത് ഒഴിവാക്കാമായിരുന്നുവെന്നും പക്ഷെ അതും ചെയ്തില്ല. അതുകൊണ്ട് ആണ് താൻ പറഞ്ഞത് മനപൂർവ്വമാണ് എന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.

 നൂറ് മിമിക്രിക്കാരിൽ ഒന്നോ രണ്ടോ പേരാണ് വിഷമുള്ളത്. ബിനു അടിമാലിയെ പോലുള്ള ആളുകളെ ചാനലുകാർ വിളിക്കുന്നത് കൊണ്ട് ആണ് അവർ ജീവിച്ചു പോകുന്നത്. ചാനലുകൾ വേണ്ട എന്ന് പറഞ്ഞാൽ ഇവർ വീട്ടിൽ വായി നോക്കി ഇരിക്കേണ്ടി വരും

അതേസമയം, എനിക്ക് ആ ഗതികേടില്ല. ചാനലുകാരെ നോക്കിയല്ല ഞാൻ ജീവിക്കുന്നത്. എന്റെ സിനിമ തിയേറ്ററിൽ ഇറക്കിയില്ല എങ്കിൽ, അതിന് ഞാൻ വേറെ മാർഗ്ഗം നോക്കി വച്ചിട്ടാണ് ഈ പണിക്ക് ഇറങ്ങിയത്. എന്നാൽ മിമിക്രിക്കാർ മറ്റൊരു നടൻ ഉള്ളത് കൊണ്ട് ജീവിക്കുന്നവരാണെന്നും അതുകൊണ്ട് പരിതി വിട്ടുള്ള അഹങ്കാരം നല്ലതല്ല.