ഇതെന്റെ ടീനേജ് ലുക്ക്, 19ാം വയസിലെ ചിത്രവുമായി അനു സിത്താര, പാർവതിയെപ്പോലുണ്ടെന്ന് ആരാധകർ

ടീനേജ് കാലത്തെ തന്റെ ചിത്രം പങ്കുവച്ച് നടി അനു സിത്താര. പത്തൊൻപത് വയസ്സുള്ളപ്പോൾ എടുത്തൊരു ചിത്രമാണ് നടി ഇൻസ്റ്റഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവച്ചത്. സെറ്റ് സാരിയിൽ അതിമനോഹരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്.

നടി പാർവതിയെപ്പോലുണ്ടെന്നും അനു ഒരുപാട് മാറിയെന്നുമാണ് ആരാധകരുടെ കമന്റുകൾ. പഴയ അനുവാണ് കൂടുതൽ സുന്ദരിയെന്ന് പറയുന്നവരുമുണ്ട്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘വാതിൽ’ എന്ന ചിത്രത്തിലാണ് അനു സിത്താര അവസാനം പ്രത്യക്ഷപ്പെട്ടത്.

ഒമര്‍ ലുലുവിന്റെ സംവിധാത്തില്‍ ഒരുങ്ങിയ ‘ ഹാപ്പി വെഡ്ഡിങ്ങ്‌സ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേയ്ക്കു കാലെടുത്തുവച്ച നായികയാണ് അനു സിത്താര. എന്നാല്‍ അനുവിന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത് 2003 ല്‍ പുറത്തിറങ്ങിയ ‘പൊട്ടാസ് ബോബ്’ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് ‘ഒരു ഇന്ത്യന്‍ പ്രണയകഥ’, ‘അനാര്‍ക്കലി’ എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ ചെയ്താണ് നായികാ പദവിയിലേയ്‌ക്കെത്തുന്നത്. മലയാളികള്‍ ശാലീന സുന്ദരി എന്നു വിശേഷിപ്പിക്കുന്ന അനു സിത്താര സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ്. നാടൻ ലുക്കിൽ അനു പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്.