നടി അമല പോളിന്റെ ഇപ്പോഴത്തെ വിശേഷം ആരോടും വീണ്ടും വീണ്ടും പറയേണ്ട കാര്യമേയില്ല. നിറവയറുമായി തന്റെ ആരാധകരെ കാണാൻ അമല പോൾ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലും മറ്റും സ്ഥിരമായി എത്താറുണ്ട്. ജഗത് ദേശായി എന്ന ഹോട്ടൽ ആൻഡ് ഹോസ്പിറ്റാലിറ്റി പ്രൊഫഷണലാണ് അമലയുടെ ഭർത്താവ്. വിവാഹം കഴിഞ്ഞ് അധികമാകും മുൻപേ ഗർഭിണിയാണ് എന്ന് അമല പ്രഖ്യാപിക്കുകയുമുണ്ടായി.
ലെവൽ ക്രോസ് എന്ന പുതിയ സിനിമയുടെ പ്രൊമോഷനും ഈ കഴിഞ്ഞ ദിവസം അമല പങ്കെടുത്തിരുന്നു. അതിൽ പങ്കെടുക്കാൻ എത്തിയപ്പോഴുള്ള ഡ്രെസ്സിൽ തിളങ്ങിയ ചിത്രങ്ങൾ അമല ഇപ്പോൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. പാരീസ് ഡേ ബൗട്ടിക്കിന്റെ ഔട്ട്ഫിറ്റാണ് അമല ധരിച്ചിരിക്കുന്നത്.
ഭർത്താവ് ജഗത് ദേശായിയുടെ നാട്ടിലെ ആചാരപ്രകാരമാണ് അമലയുടെ വളകാപ്പ് ചടങ്ങുകൾ നടന്നത്. ഈ ദൃശ്യങ്ങളും അമല ഇൻസ്റ്റഗ്രാമിൽ എത്തിച്ചു. ‘ആടുജീവിതം’ സിനിമയിൽ അമല ഗർഭിണിയുടെ വേഷമായിരുന്നു ചെയ്തത്. സിനിമ റിലീസ് ചെയ്യാറായതും, അമല തന്റെ ആദ്യത്തെ കൺമണിയെ കാത്തിരിക്കുന്ന കാലമാവുകയും ചെയ്‌തു എന്നത് തീർത്തും യാദൃശ്ചികമായി സംഭവിച്ച കാര്യങ്ങളാണ്