അന്ന് അബോർഷനായപ്പോൾ അദ്ദേഹം കരഞ്ഞു, വേദനക്കിടയിലും എനിക്ക് ചിരി വന്നു, രണ്ട് മൂന്ന് തവണ ​ഗർഭം അലസി, ദേവിനെ ​ഗർഭിണിയായി മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് വീട്ടിൽ പറഞ്ഞത്, വർഷങ്ങൾക്ക് ശേഷം ലഭിച്ച മകനെക്കുറിച്ച് സെന്തിലും ശ്രീജയും

തമിഴ് മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സെന്തിലും ശ്രീജയും. വിജയ് ടിവിയിലെ ‘ശരവണൻ മീനാക്ഷി’ എന്ന സീരിയലിലൂടെ ജനപ്രീതി നേടിയ രണ്ട് പേരും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. മലയാളിയായ ശ്രീജ തമിഴ് ടെലിവിഷൻ രം​ഗത്താണ് ശ്രദ്ധിക്കപ്പെട്ടത്. 2014 ലായിരുന്നു ഇരുവരുടെയും വിവാഹം. 2014 ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ ശേഷം ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വർഷമാണ് സെന്തിലിനും ശ്രീജയ്ക്കും കുഞ്ഞ് പിറന്നത്.

ഗർഭിണിയാണെന്ന് നേരത്തെ എനിക്ക് മനസിലായി. എന്നാൽ മുമ്പ് ഒരു മോശം അനുഭവം ഉണ്ടായിരുന്നു. അതിനാൽ ഇദ്ദേഹത്തോട് പറഞ്ഞപ്പോൾ, നോക്കാം, ഇപ്പോൾ ഒന്നും പറയേണ്ടെന്നാണ് മറുപടി നൽകിയത്. അന്ന് തനിക്ക് വിഷമം തോന്നിയെന്നും ശ്രീജ തുറന്ന് പറഞ്ഞു.

ഇതേക്കുറിച്ച് സെന്തിലും സംസാരിച്ചു. നേരത്തെ രണ്ട് മൂന്ന് തവണ ​ഗർഭം അലസിയതാണ്. ഏറെ പ്രതീക്ഷ വെച്ച് ഇങ്ങനെ സംഭവിക്കുമ്പോൾ മനസ് തകരും. ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. അതിനാൽ ഇവൾ ഇക്കാര്യം പറഞ്ഞപ്പോൾ വലിയ പ്രതീക്ഷ വെച്ച് പിന്നീട് വിഷമിക്കും എന്ന് ഇവൾക്ക് തോന്നാതിരിക്കാൻ കാര്യമാക്കാത്ത പോലെ നടിച്ചു. കുടുംബത്തോട് പറയുമ്പോൾ അവരും സന്തോഷിക്കും. എന്നാൽ പിന്നീട് അവർക്ക് വിഷമം തോന്നുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് സെന്തിൻ വ്യക്തമാക്കി.

കുട്ടികൾ ഇല്ല എന്നതിന്റെ പേരിൽ വിഷമം ഇല്ലായിരുന്നു. ഞങ്ങൾ സന്തോഷത്തിലായിരുന്നു. എന്നാൽ ഇത്തരം സാഹചര്യം വരുമ്പോൾ വിഷമം വരും. നമുക്ക് ശരീരത്തിൽ തോന്നുന്ന വേ​ദനയേക്കാൾ നമുക്ക് ചുറ്റുമുള്ളവരുടെ വിഷമമാണ് പ്രഷറായത്. ദേവിനെ ​ഗർഭിണിയായി മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ഇദ്ദേഹത്തിന്റെയും എന്റെയും അമ്മമാരോട് പറഞ്ഞു.

ആ സമയം എനിക്ക് ശാരീരിക പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. സഹായത്തിന് ആരും ഇല്ല. അമ്മയ്ക്ക് സുഖമില്ലാതായി. വീട്ടിലെ ജോലികളെല്ലാം ഞാനാണ് ചെയ്തത്. ദേവ് മനസിലാക്കുന്ന കുഞ്ഞാണെന്ന് അന്നേ തോന്നിയിട്ടുണ്ട്. ​ഗർഭകാലം താൻ ആസ്വദിച്ചു. ആദ്യത്തെ തവണ ​ഗർഭിണിയായി പിന്നീട് അബോർട്ട് ചെയ്യേണ്ടി വന്നപ്പോഴുണ്ടായ സംഭവങ്ങൾ ഇപ്പോൾ ഓർക്കുമ്പോൾ ചിരിയാണ് വരുന്നതെന്നും ശ്രീജ പറയുന്നു.

എനിക്ക് ഡി ആന്റ് സി ചെയ്യേണ്ടി വന്നു. വേദനയിൽ ഞാൻ കരയും. പുറത്ത് ഇദ്ദേഹം ഇരിക്കുന്നുണ്ടാവും. ഇദ്ദേഹം പൊട്ടിക്കരയും. ഇത് കേട്ട് ആ വേദനയിലും എനിക്ക് ചിരി വന്നു. അദ്ദേഹത്തോട് മിണ്ടാതിരിക്കാൻ പറയെന്ന് ഞാൻ പറഞ്ഞു. ഇന്നത് തമാശയായെങ്കിലും അന്ന് തങ്ങൾ വിഷമിപ്പിച്ചിട്ടുണ്ടെന്ന് ശ്രീജ പറയുന്നു. കുഞ്ഞില്ലാത്തതായിരുന്നില്ല തന്റെ വിഷമം. ശ്രീജ അതെങ്ങനെ എടുക്കുമെന്നതിലായിരുന്നു