ആ സിനിമയുടെ ആത്മാവ് തന്നെ ആ രംഗമായിരുന്നു

സോഷ്യൽ മീഡിയ ഇടങ്ങളിൽ അടക്കം ഇപ്പോൾ ചർച്ച നേടിക്കൊണ്ടിരിക്കുന്നത് ആടുജീവിതം എന്ന ചിത്രത്തെക്കുറിച്ച് മാത്രമാണ്. ബെന്യാമിന്റെ ഏറ്റവും മികച്ച കഥകളിലൊന്നാണ് ആട് ജീവിതം യഥാർത്ഥത്തിൽ നജീബ് എന്ന മനുഷ്യന് സംഭവിച്ച ഒരു വലിയ ആഘാതത്തെ ആളുകൾക്ക് മുൻപിലേക്ക് ബെന്നാമിനു ഒരു തൂലികയുടെ സഹായത്തോടെ എഴുതി എത്തിച്ചപ്പോൾ പലരും ഈറനണിഞ്ഞ ഞാൻ മിഴികളോടെയാണ് ആ കാവ്യം വായിച്ചു തീർത്തത്. കഥ വായിച്ചു കഴിയുന്ന ഏതൊരു വ്യക്തിക്കും ഒരു വിങ്ങലായി മാറുന്ന കഥാപാത്രമായി നജീബ് മാറിയിട്ടുണ്ട് കഥയിൽ നിന്നും പുറത്തേക്ക് കടക്കാൻ ദിവസങ്ങളോ മാസങ്ങളോ എടുത്തിട്ടുള്ള എത്രയോ ആളുകൾ ഉണ്ടാകും

ഇപ്പോൾ ഇത് ദൃശ്യ ആവിഷ്കാരമായി തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ് നജീബ് അനുഭവിച്ച ക്രൂരമായ വിധിയുടെ പീഡനങ്ങൾ പ്രേക്ഷകർക്ക് മുൻപിലേക്ക് ബ്ലസി എടുത്തപ്പോൾ കഥയുടെ മർമ്മപ്രധാനമായ ചില ഭാഗങ്ങൾ ലഭ്യമായില്ല എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒക്കെ ശ്രദ്ധ നേടുന്നത്. ഒരു മനുഷ്യൻ വർഷങ്ങൾ കൊണ്ട് ആടായി മാറുക എന്നതാണ് ആടുജീവിതം എന്ന കഥയുടെ ഏറ്റവും മർമ്മമായ ഭാഗം ഇതിൽ ആടുമായുള്ള നജീബിന്റെ അടുപ്പം കാണിക്കുവാൻ പല രംഗങ്ങളും ഉണ്ടായിട്ടുണ്ട് കഥ വായിക്കുന്ന ഒരു വ്യക്തിക്ക് അത് നന്നായി മനസ്സിലാക്കാൻ സാധിക്കും. ആടുമായി നജീബ് എന്ന കഥാപാത്രത്തിന് ഉണ്ടാകുന്ന ബോണ്ടാണ് കഥയുടെ ജീവൻ എന്നു പറയുന്നത്.

നോവലിൽ പ്രധാനമായി പറയുന്ന ഒന്നാണ് സ്വന്തം മകനെ പോലെ നജീബ് കാണുന്ന ആടിന്റെ പുരുഷത്വം ചേധിക്കുന്നതും നജീബ് ആടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും, ഇതിൽ ആടിന്റെ പുരുഷത്വം ചേദിക്കുന്ന രംഗം തന്നെ കൊണ്ട് ഷൂട്ട് ചെയ്യാൻ സാധിക്കില്ല എന്ന് ബ്ലെസ്സി നേരത്തെ തന്നെ പറഞ്ഞിരുന്നു അതിനാൽ ആ ഒരു ഭാഗം സ്ക്രിപ്റ്റിൽ വേണമോ എന്ന് അദ്ദേഹം തന്നോട് ചോദിച്ചിരുന്നു എന്നാണ് ബെന്യാമിൻ പറയുന്നത്.. ഒരു സംവിധായകന്റെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ അത് ശരിയാണെന്ന് തനിക്കും തോന്നിയിരുന്നു. അതുകൊണ്ടാണ് ആ ഭാഗങ്ങൾ സിനിമയിൽ നിന്നും ഒഴിവാക്കിയത്. മറ്റൊരു പ്രധാനപ്പെട്ട ഭാഗം ആടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് ഷൂട്ട് ചെയ്തതാണ്. പക്ഷേ സെൻസർ സർട്ടിഫിക്കറ്റ് കൊടുത്തപ്പോൾ ആ രംഗം ഉണ്ടെങ്കിൽ എ സർട്ടിഫിക്കറ്റ് ചിത്രത്തിന് നൽകേണ്ടി വരും എന്ന് പറഞ്ഞു. ഒരുപാട് കുടുംബങ്ങളും കുട്ടികളും അടക്കം ഈ ചിത്രം കാണാൻ വരും എന്നത് ഉറപ്പാണ്. അതുകൊണ്ടു തന്നെ ആ രംഗം മാറ്റേണ്ടതായി വന്നു. എന്നാൽ യഥാർത്ഥത്തിൽ നോവലിന്റെയും സിനിമയുടെയും ആത്മാവായിരുന്നു ആ രംഗം. പക്ഷേ അക്കാര്യം സെൻസർ ബോർഡിന് അറിയില്ല. അതുകൊണ്ടാണ് അവർ അത് വെട്ടിക്കളയാൻ പറഞ്ഞത് എന്നും ബെന്യാമിൻ പറയുന്നുണ്ട്. ആ രംഗത്തിൽ അശ്ലീലത ഒന്നും തന്നെ ഇല്ല എന്നും കഥ വായിച്ചവർ പറയുന്നുണ്ട് എന്തുകൊണ്ടാണ് അത്തരം ഒരു അവസ്ഥയിലേക്ക് നജീബ് പോയത് എന്ന് നോവൽ വായിക്കുന്ന ഒരു വ്യക്തിക്ക് മനസ്സിലാക്കാൻ സാധിക്കും.